വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊലപ്പെടുത്തി ഫ്ലാറ്റിന്‍റെ ഭിത്തികൾക്കിടയിൽ ഒളിപ്പിച്ചു; 30കാരൻ അറസ്റ്റിൽ
text_fieldsമുംബൈ: കാമുകിയെ കൊലപ്പെടുത്തി ഫ്ലാറ്റിന്‍റെ ഭിത്തികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 30കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ പാൽഗഡ് ജില്ലയിലാണ് സംഭവം.
കഴിഞ്ഞ അഞ്ചുവർഷമായി 30 കാരൻ 32 കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ യുവാവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒക്േടാബർ 21 നാണ് ഇരുവരും തമ്മിൽ അവസാനമായി കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിന്‍റെ ഭിത്തികൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു. യുവതിയെ കാണാതായതോടെ വീട്ടുകാർ യുവാവിന്‍റെ അടുത്തെത്തി തിരക്കിയിരുന്നു. എന്നാൽ ഗുജറാത്തിലെ വാപിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു യുവാവിന്‍റെ മറുപടി.
മാസങ്ങൾ കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ അസ്ഥികൂടം ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തു. 32 കാരനെതിരെ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.