സ്വത്തിന് വേണ്ടി മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
text_fieldsലഖ്നോ: പാരമ്പര്യ സ്വത്ത് നിഷേധിച്ചതിന് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ ബൽറാം നഗറിൽ ജൂൺ 11നാണ് സംഭവം.
പിതാവ് സുരേന്ദ്ര ധാക്ക(70) യെയും മാതാവ് സന്തോഷ് (63)നെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മകൻ രവി ധാക്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
'വെള്ളിയാഴ്ച ലോണി റസിഡൻസിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം ലഭിക്കുകയായിരുന്നു. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ, തറയിൽ കിടക്കുന്ന നിലയിലായിരുന്നു രണ്ടു മൃതദേഹങ്ങളും. മകനെ കൂടുതൽ ചോദ്യം ചെയ്തതോടെ കൊലപാതകം കവർച്ചക്കിടെയല്ലെന്നും സ്വത്തിന് വേണ്ടിയാണെന്നും തെളിയുകയായിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു' -ഗാസിയബാദ് റൂറൽ എസ്.പി ഇരയ് രാജ പറഞ്ഞു.
മൂത്തമകൻ ഗൗരവിനെപ്പമായിരുന്നു ദമ്പതികളുടെ താമസം. രണ്ടുവർഷം മുമ്പ് മകൻ മരിച്ചതോടെ സ്വത്തുക്കളുടെ നോമിനിയായി ഗൗരവിന്‍റെ ഭാര്യയെ തീരുമാനിച്ചു. ഇതാണ് രവിക്ക് ഇരുവരോടും വൈരാഗ്യം തോന്നാൻ കാരണം.
ജൂൺ11ന് ഗൗരവിന്‍റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതോടെ രവി ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലെത്തുകയായിരുന്നു. ആദ്യം പിതാവിനെ കയർ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവിന്‍റെ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടുമുഴുവൻ അലങ്കോലമാക്കി ഇട്ടു.
കൊലപാതകത്തിന് ശേഷം രവി സുഹൃത്തുക്കൾെക്കാപ്പം ചീട്ടുകളിക്കാൻ പോയി. വൈകി വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിലാണെന്ന് രവി തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രവിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയതെന്ന് താനാണെന്നും സ്വത്തിന് വേണ്ടിയാണെന്നും സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.