26കാരിയെ ഭർത്താവ് ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
text_fieldsമുംബൈ: മുംബൈയിൽ 26കാരിയെ ഭർത്താവ് ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന് സമീപത്തുനിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. 31കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ചെമ്പൂർ -ഗോവന്ദി റെയിൽവേ സ്റ്റേഷനുകൾക്കിടെയാണ് സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ് വിവാഹം കഴിച്ചത്.
യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. കോച്ചിന്‍റെ വാതിലിന് സമീപം നിന്നായിരുന്നു യാത്ര. യാത്രക്കിടെ യുവതിയുടെ കൈ പിടിച്ചിരുന്ന കമ്പിയിൽനിന്ന് വേർെപ്പടുത്തിയതോടെ യുവതി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കോച്ചിൽ ഒരുമിച്ച് യാത്ര ചെയ്തിരുന്ന സ്ത്രീ, യുവതിയെ ഭർത്താവ് ട്രെയിനിൽനിന്ന് വീഴ്ത്തുന്നത് കണ്ടിരുന്നു. ഗോവന്ദി സ്റ്റേഷനിൽ എത്തിയതോടെ യുവതി പൊലീസിനെ വിവരം അറിയിച്ചു. ഭർത്താവിനെ പൊലീസ് പിടികൂടി യുവതിയെ തള്ളിയിട്ട സ്ഥലത്തെത്തിയപ്പോൾ പരിക്കേറ്റ് ബോധമില്ലാത്ത നിലയിലായിരുന്നു യുവതി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി യുവതി മരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.