Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയേയും...

ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ​ യുവാവ്​ സ്വയം വെടിവെച്ച്​ മരിച്ചു

text_fields
bookmark_border
ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ​ യുവാവ്​ സ്വയം വെടിവെച്ച്​ മരിച്ചു
cancel

കൊൽക്കത്ത: ബംഗളുരുവിലെ വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊൽക്കത്തയിലെത്തി ഭാര്യാമാതാവിനേയും കൊലപ്പെടുത്തിയ യുവാവ്​ സ്വയം വെടിവെച്ച്​ മരിച്ചു. ചാർ​ട്ടേഡ്​ അക്കൗണ്ടൻറായ അമിത്​ അഗർവാൾ(42) ആണ്​ കൊലക്ക്​ ശേഷം ആത്മഹത്യ ചെയ്​തത്​.

തിങ്കളാഴ്​ച വൈകുന്നേരം 5.30ഓടെയാണ്​ അമിത്​ അഗർവാൾ, ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന കൊൽക്കത്തയിലെ അപാർട്ട്​മെൻറ്​ കെട്ടിടത്തിലെത്തിയത്​. തുടർന്ന്​ ഭാര്യാമാതാവ്​ ലളിത ദണ്ഡാനിയയുമായി തർക്കത്തിലേർപ്പെട്ടു. ഒടുവിൽ കൈയിൽ കരുതിയ തോക്ക്​ ഉപയോഗിച്ച്​ വെടിയുതിർക്കുകയായിരുന്നു.

ഇതിനിടെ അവിടേക്കെത്തിയ ഭാര്യാപിതാവ്​ സുഭാഷ്​ ദണ്ഡാനിയ ഈ കാഴ്​ച കണ്ട്​ ഭയന്ന്​ വിറച്ച്​ പുറത്തേക്കോടി. കതക്​ പുറത്തു നിന്ന്​ പൂട്ടിയ ശേഷം സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. വിവരമറിഞ്ഞ്​ പൊലീസ്​ എത്തി കതക്​ തുറന്നു നോക്കിയപ്പോൾ ലളിത ദണ്ഡാനിയയും തൊട്ടടുത്തായി അമിത്​ അഗർവാളും മരിച്ചുകിടക്കുന്നതാണ്​ കണ്ടത്​.

സമീപത്തു നിന്ന്​ ലഭിച്ച ആത്മഹത്യ കുറിപ്പിൽ നിന്നാണ്​ അമിത്​ അഗർവാൾ ഭാര്യയേയും കൊലപ്പെടുത്തിയ വിവരം അറിയുന്നത്​. കൊൽക്കത്ത പൊലീസ്​ വിവരം നൽകിയതനുസരിച്ച്​ ബംഗളൂരു പൊലീസ്​ വൈറ്റ്​ഫീൽഡിനടുത്തുള്ള വീട്ടിലെത്തുകയും അഗർവാളിൻെറ ഭാര്യ ശിൽപി ദണ്ഡാനിയയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

അമിത്​ അഗർവാളും ശിൽപിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വിവാഹമോചനത്തിൻെറ വക്കിലായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. ഇവരുടെ മകൻ സുരക്ഷിതനാണെന്നും പൊലീസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgun attack.malayalam News?MurderShot Death
News Summary - man kills wife flies kolkata kill her mother shooting self
Next Story