ഒൗഡി കാറുമായി ആശുപത്രിയിൽ വന്നയാൾ ആംബുലൻസുമായി മടങ്ങി
text_fieldsചെന്നൈ: ആഡംബരകാറായ ഒൗഡിയിൽ സുഹൃത്തുമായി ആശുപത്രിയിൽ വന്ന യുവാവ് വീട്ടിലേക്ക് മടങ്ങിയത് ആംബുലൻസുമായി. തെൻറ കാറാണെന്ന് കരുതി മദ്യലഹരിയിൽ ആംബുലൻസ് ഒാടിച്ച് േപാവുകയായിരുന്നു. വീട്ടുകാർ കാറിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് യുവാവിന് ബോധം വന്നത്.
ചെന്നൈയിലാണ് സംഭവം. ബിസിനസുകാരനായ യുവാവ്, മുറിവേറ്റ സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. ഇൗസമയം ആശുപത്രിയിലെ ആംബുലൻസ് ഇവിടെ നിർത്തിയിട്ടിരുന്നു. അതിെൻറ താക്കോൽ എടുക്കാതെയാണ് ഡ്രൈവർ പുറത്തിറങ്ങിയത്. സുഹൃത്തിെൻറ ചികിത്സക്കുള്ള കാര്യങ്ങൾ ചെയ്തശേഷം യുവാവ് ആംബുലൻസിൽ കയറി വീട്ടിലേക്ക് ഒാടിച്ചുപോവുകയും ചെയ്തു. 15 കിലോമീറ്റർ അകലെ പാലവാക്കത്തെ വീട്ടിൽ എത്തിയപ്പോൾ അഡംബര കാറിന് പകരം ആംബുലൻസ് കണ്ട് കുടുംബാംഗങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് അബദ്ധം മനസ്സിലായത്. ഇതോടെ ആംബുലൻസ് ആശുപത്രിയിൽ തിരിച്ചെത്തിച്ച് പകരം കാർ കൊണ്ടുവരാൻ ഡ്രൈവറോട് നിർദേശിച്ചു.
ഇതിനിടെ ആംബുലൻസ് കാണാതായെന്ന് വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രൈവർ സംഭവം വിവരിക്കുകയും ഉടമക്കുവേണ്ടി പൊലീസിനോടും ആശുപത്രിഅധികൃതരോടും ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ കേസ് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.