Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Police
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയെ...

പ്രധാനമന്ത്രിയെ വിമർശിച്ച 62കാരനെ ചെന്നൈയിലെത്തി അറസ്​റ്റ്​ ചെയ്​ത്​ യു.പി പൊലീസ്​

text_fields
bookmark_border

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച 62കാരനെ അറസ്റ്റ്​ ചെയ്​ത്​ ഉത്തർപ്രദേശ്​ പൊലീസ്​. ശനിയാഴ്ച ചെന്നൈയിലെത്തി യു.പി പൊലീസ്​ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു.

മൻമോഹൻ മിശ്ര എന്നയാളെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. 35 വർഷം മുമ്പ്​ യു.പിയിൽനിന്നെത്തി ചെന്നൈയിൽ സ്​ഥിരതാമസമാക്കിയയാളാണ്​ മൻമോഹൻ.

'പാൻ കാർഡും ആധാർ കാർഡും ലഭ്യമാക്കുന്ന ഏജന്‍റാണ്​ മൻമോഹൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ്​ ഇ​േദ്ദഹം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിഡിയോകളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ഇ​േദ്ദഹം നിരന്തരം വിമർശിച്ചിരുന്നു' -മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

ഹിന്ദിയിലാണ്​ ഇദ്ദേഹത്തിന്‍റെ വിഡിയോകൾ. ഉത്തർപ്രദേശിൽ ഈ വിഡിയോകൾക്ക്​ വൻ പ്രചാരം ലഭിച്ചിരുന്നു.

വിഡിയോ വൈറലായതോടെ ചിലർ വിഡിയോക്ക്​ എതിർപ്പുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മ​ൻമോഹനെതിരെ കോട്​വാലി പൊലീസ്​ കേസെടുക്കുകയും ചെന്നൈയിലുണ്ടെന്ന്​ കണ്ടെത്തുകയുമായിരുന്നു. തുടർന്ന്​, വെള്ളിയാഴ്​ച യു.പി പൊലീസ്​ ചെന്നൈയിലെത്തുകയും അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. തുടർന്ന്​ മജിസ്​ട്രേറ്റിന്​ മുമ്പിൽ ഹാജരാക്കി. മെഡിക്കൽ പരിശോധനക്ക്​ ശേഷം ട്രെയിനിൽ യു.പിയിലേക്ക്​ കൊണ്ടുപോകുകയും ചെയ്​തു.

അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്ന്​ നീക്കം ചെയ്​തതായാണ്​ വിവരം. കോവിഡ്​ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്നായിരുന്നു ആറുമാസം ​മുമ്പ്​ പോസ്റ്റ്​ ചെയ്​ത ഇദ്ദേഹത്തിന്‍റെ വിഡിയോയിലെ ആവ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Police
News Summary - Man living in Chennai arrested by UP police for videos criticising PM Modi
Next Story