സ്ത്രീയുടെ ഫോേട്ടാ എടുക്കുന്നത് തടഞ്ഞ സാമൂഹിക പ്രവർത്തകനെ തല്ലികൊന്നു
text_fieldsജയ്പൂര്‍: രാജസ്ഥാനിൽ സാമൂഹിക പ്രവർത്തകനെ സംഘം ചേർന്ന് മർദ്ദിച്ചു കൊന്നു. 55കാരനായ സഫർഖാനാണ് കൊല്ലപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചത്. പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയ സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞതിനാണ് മർദനമേറ്റതെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ പ്രതാപ്ഗഡ് ടൗണിലാണ് സംഭവം.
തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജനത്തിന് എതിരെ ബോധവത്കരണവുമായി ഒരു ചേരിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥസംഘം. പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്ന സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സഫര്‍ ഇത് തടയുകയായിരുന്നു എന്ന് സഹോദരൻ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ മര്‍ദിക്കുകയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഫര്‍ മരിക്കുകയുമായിരുന്നു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചുവെന്നും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നും പ്രതാപ്ഗഡ് പൊലീസ് അറിയിച്ചു.
അതേസമയം സഫറിനെ മര്‍ദിച്ചിട്ടില്ല എന്നുമാത്രമല്ല, അയാള്‍ തങ്ങളെ അധിക്ഷേപിക്കുകയും ശുചിത്വതൊഴിലാളിയെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഇയാള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. തങ്ങള്‍ അവിടെ നിന്ന് മടങ്ങുമ്പോള്‍ സഫറിന് യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.