അസം മുഖ്യമന്ത്രിയുടെ വേദിയിൽ അതിക്രമിച്ചു കയറി മൈക്ക് പിടിച്ചുവാങ്ങി ടി.ആർ.എസ് പ്രവർത്തകൻ; വിഡിയോ
text_fieldsഹൈദരാബാദിൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പങ്കെടുത്ത വേദിയിലേക്ക് അതിക്രമിച്ചു കയറി മൈക്ക് പിടിച്ചുവാങ്ങി തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പ്രവർത്തകൻ. ഗണേശ ഉത്സവത്തിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് ഹിമന്ത നഗരത്തിലെത്തിയത്.
വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ക്ഷേത്രങ്ങളിലെല്ലാം സന്ദർശനം നടത്തിയ ബി.ജെ.പി നേതാവ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ബി.ജെ.പി രഹിത രാഷ്ട്രീയത്തെ കുറിച്ചാണ് മുഖ്യമന്ത്രി കെ.സി.ആർ സംസാരിക്കുന്നത്. കുടുംബ രഹിത രാഷ്ട്രീയത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ഹൈദരാബാദിൽ ഇപ്പോഴും അദ്ദേഹത്തിന്‍റെ മക്കളുടെ ചിത്രങ്ങൾ കാണാനാകും. കുടുംബ രാഷ്ട്രീയത്തിൽനിന്ന് രാജ്യം മുക്തമാകണമെന്നും ശർമ മാധ്യമങ്ങളോട് പറഞ്ഞു.
പിന്നാലെ നടന്ന പരിപാടിയിലേക്കാണ് മജെന്ത നിറത്തിലുള്ള ഷാൾ ധരിച്ച ടി.ആർ.എസ് പ്രവർത്തകൻ അതിക്രമിച്ച് കയറിവന്നത്. ഹിമന്ദയെ രൂക്ഷമായി നോക്കി ഇദ്ദേഹം എന്തൊക്കെയോ പറയുന്നത് വിഡിയോയിൽ കാണാനാകും. സമീത്തുണ്ടായിരുന്നു മറ്റു പ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ പിടിച്ചുമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.