ഓർഡർ ചെയ്തത് ലാപ്ടോപ്, കിട്ടിയത് കല്ലും ഇ -മാലിന്യവും; പണം തിരികെ നൽകി ഫ്ലിപ്കാർട്ട്
text_fieldsമംഗളൂരു: ഫ്ലിപ്കാട്ടിന്‍റെ ബിഗ് ദീപാവലി സെയിലിനോടനുബന്ധിച്ച് ലാപ്ടോപ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കല്ലും ഇ -മാലിന്യവും. മംഗളൂരു സ്വദേശിയായ ചിൻമയ രമണക്കാണ് ലാപ് ടോപ്പിന് പകരം കല്ലും ഇ -മാലിന്യവും കിട്ടിയത്.
ഒക്ടോബർ 15നാണ് സുഹൃത്തിനുവേണ്ടി അസൂസ് ടി.യു.എഫ് എഫ്15 ഗെയിമിങ് ലാപ്ടോപ്പ് ചിൻമയ രമണ ഓർഡർ ചെയ്തത്. ഒക്ടോബർ 20ന് ലാപ്ടോപ് ബോക്സ് വീട്ടിലെത്തി. എന്നാൽ പെട്ടി തുറന്നുനോക്കിയ ചിൻമയ അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു. ലാപ്ടോപിനുപകരം കല്ലും ഇ -മാല്യനവുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്.
പറ്റിക്കെപ്പെട്ടെന്നു മനസിലായ ചിൻമായ ഫ്ലിപ്കാർട്ടിന് മെയിൽ അയക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തനിക്കുകിട്ടിയ ബോക്സിന്‍റെ ഫോട്ടോ യുവാവ് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ബോക്സിലെ ബാർകോഡ് വ്യക്തമായിരുന്നില്ലെന്നും യുവാവ് ചൂണ്ടികാട്ടി.
ഉൽപന്നം അയക്കുന്ന സമയത്ത് ലാപ്ടോപ്പ് പെട്ടിയിൽ ഉണ്ടായിരുന്നെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെട്ടത്. എന്നാൽ വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ഫ്ലിപ് കാർട്ട് പണം തിരികെ നൽകുമെന്ന് യുവാവിനെ അറിയിച്ചു. പണം തിരികെ ലഭിച്ചതായി ചിൻമയ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.