മഹാരാഷ്ട്ര മന്ത്രിയുടെ അനന്തരവൻ ചമഞ്ഞ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 11 പേരെ കബളിപ്പിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്ര ഊർജ മന്ത്രി നിതിൻ റാവുത്തിന്റെ അനന്തരവൻ എന്ന വ്യാജേന വൈദ്യുതി വകുപ്പിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 11 പേരെ കബളിപ്പിച്ചു. സംഭവത്തിൽ ദാദർ പൊലീസ് സന്ദീപ് റാവുത്ത് എന്നയാൾക്കെതിരേ കേസെടുത്തു.
വർളി കോളിവാഡ സ്വദേശിയായ മഹേഷ് കജാവെയും മറ്റ് 10 പേരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് തന്‍റെ കയ്യിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിൽ പ്രതി ഒന്നരലക്ഷം രൂപ വാങ്ങിയതായി മഹേഷ് കജാവെ പറഞ്ഞു. ബാക്കി 10 പേരിൽ നിന്നായി എട്ട് ലക്ഷത്തോളം രൂപയും വാങ്ങി.
മഹേഷ് കജാവെയുടെ രണ്ട് മക്കൾക്കും വൈദ്യുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഓഫർ ലെറ്റർ അയച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
പ്രതിക്കായി തിരച്ചിലിലാണെന്നും ഇയാളുടെ അഡ്രസോ മറ്റ് വിവരങ്ങളോ വഞ്ചിക്കപ്പെട്ടവരുടെ കയ്യിലില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.