Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ആ പണം തിരിച്ച്​...

'ആ പണം തിരിച്ച്​ തരില്ല, അത്​ മോദി അയച്ചതാണ്'​; അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച്​ യുവാവ്​

text_fields
bookmark_border
indian money
cancel
camera_alt

representational image

പട്​ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച പണമാണെന്ന്​ പറഞ്ഞ്​ അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച്​ യുവാവ്​. ബിഹാറിലെ ഖകാരിയ സ്വദേശിയായ രഞ്​ജിത്​ ദാസിന്‍റെ അക്കൗണ്ടിലാണ്​ ഗ്രാമീണ ബാങ്ക്​ ഉദ്യോസ്​ഥരുടെ പിഴവിന്‍റെ ഫലമായി 5.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടത്​.

പണം തിരികെ നൽകാൻ ആവശ്യപ്പെട്ട്​ ബാങ്ക്​ നിരവധി നോട്ടീസുകൾ അയച്ചെങ്കിലും താൻ ചെലവഴിച്ചുവെന്നായിരുന്നു ദാസിന്‍റെ മറുപടി.

'ഇൗ വർഷം മാർച്ചിൽ പണം ലഭിച്ചപ്പോൾ ഞാൻ ഭയങ്കര സന്തോഷത്തിലായി. ഓരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്​ദാനം ചെയ്​തിരുന്നുവെല്ലോ. അതിന്‍റെ ആദ്യ ഗഡുവാണിതെന്ന്​ കരുതി എല്ലാം ഞാൻ ചെലവാക്കി. ഇ​പ്പോൾ എന്‍റെ അക്കൗണ്ടിൽ പണമൊന്നുമില്ല' -ദാസ്​ പൊലീസിനോട്​ പറഞ്ഞു.

ബാങ്കിന്‍റെ പരാതിയിൽ ദാസിനെ അറസ്റ്റ്​ ചെയ്​തതായി മാൻസി പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഓഫീസർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modibihar
News Summary - Man Refuses To Return Wrongfully Credited 5.5 lakh rupees says PM Modi Sent it
Next Story