വർഷങ്ങളായി പെൺമക്കളെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പിതാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: വർഷങ്ങളായി പെൺമക്കളെ നിരന്തരം ബലാത്സംഗം ചെയ്ത കേസിൽ പിതാവ് അറസ്റ്റിൽ. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം.
രണ്ടുപെൺമക്കളും മകനും ഭാര്യക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. ഇതിൽ രണ്ടാമത്തെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ല. ജൂൺ രണ്ടിന് വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
ജൂൺ രണ്ടിന് പ്രതിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. മീൻ കറിയിൽ എരിവ് കുറഞ്ഞതിനെ ചൊല്ലിയായിരുന്നു തർക്കം. തുടർന്ന് ഭാര്യയെ അപമാനിക്കുകയും തയ്യൽ മെഷീനെടുത്ത് എറിയുകയും ചെയ്തു. ഇതോടെ മക്കളുമായി സ്ത്രീ സ്വന്തം വീട്ടിലെത്തുകയായിരുന്നു. അവിടെവെച്ച് പെൺകുട്ടികൾ തങ്ങൾ നിരന്തരം പിതാവിൽനിന്ന് ലൈംഗികാക്രമണം നേരിട്ടിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ പെൺകുട്ടിയെ മേയ് 12 മുതൽ നിരന്തരം പിതാവ് ഉപദ്രവിച്ചിരുന്നു. മൂത്ത പെൺകുട്ടിയെ ഇയാൾ രണ്ടു വർഷത്തോളമായി ബലാത്സംഗം ചെയ്തുവരികയായിരുന്നു. നിസാര പ്രശ്നങ്ങൾക്കുപോലും പിതാവ് തങ്ങളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി രണ്ടാമത്തെ മകൾ പറയുന്നു. മാതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പുറത്തുപറയാതിരുന്നതെന്നും പെൺകുട്ടികൾ മൊഴി നൽകി.
പ്രതിക്കെതിരെ രണ്ടുകേസുകൾ റിപ്പോർട്ട് ചെയ്തതായും അതിൽ പോക്സോ വകുപ്പുകൾ ചുമത്തിയതായും സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.