മുംബൈ വിമാനത്താവളത്തിൽ മതിൽ ചാടി റൺവേയിെലത്തിയ യുവാവ് അറസ്റ്റിൽ - വിഡിയോ
text_fieldsന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തിെൻറ സുരക്ഷാ മതില്‍ ചാടിക്കടന്ന് റൺവേയിൽ പ്രവേശിച്ച യുവാവിനെ സി.ഐ.എസ്.എഫ് അറസ്റ്റു ചെയ്തു. കമ്രാൻ ശെയ്ഖ് എന്ന യുവാവാണ് അനധികൃതമായി റൺവേയിൽ പ്രവേശിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ന ാണ് സംഭവം നടന്നത്. സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ സജ്ജമാക്കിയ റൺവേ 27ലാണ് ഇയാൾ എത്തിയത്.
വിമാനത്തിെൻ റ അടുത്തേക്ക് ഇയാൾ പോകുന്നതും തൊട്ട് പരിശോധിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുന്നിട്ടുണ്ട്. ഇയാൾ എൻജിനടുത്ത് എത്തുകയും വിമാനത്തിന് അടിയില്‍ കൂടി സഞ്ചരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്‌പൈസ് ജെറ്റ് എസ്.ജി 634 വിമാനം ബംഗളൂരുവിലേക്ക് പറക്കാൻ തയാറായി നിൽക്കുകയായിരുന്നു. ഇയാള്‍ വിമാനത്തിനടുത്തെത്തുന്നത് കണ്ട പൈലറ്റ് എൻജിന്‍ ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി.
അറസ്റ്റിലായ കമ്രാൻ ശെയ്ഖ് മുംബൈ സയോണ്‍ ഏരിയയില്‍ നിന്നുള്ളയാളാണ്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറയുന്നു. വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഡി.ജി.സി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
I don't even
— Gul Panag (@GulPanag) August 22, 2019
How did he enter?
What was CISF doing ?
He goes so close to the engine
Unbelievable.@LiveFromALounge @aneeshp @shaktilumba @shukla_tarun @flyspicejet @MoCA_GoI @Mohan_Rngnathan pic.twitter.com/CsgjseuIeu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.