Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിവാഹദിനത്തിലെ ആർത്തവം മറച്ചുവെച്ചു; ഭാര്യക്കെതിരെ വിവാഹമോചന ഹരജി
cancel
Homechevron_rightNewschevron_rightIndiachevron_rightവിവാഹദിനത്തിലെ ആർത്തവം...

വിവാഹദിനത്തിലെ ആർത്തവം മറച്ചുവെച്ചു; ഭാര്യക്കെതിരെ വിവാഹമോചന ഹരജി

text_fields
bookmark_border

വഡോദര: വിവാഹദിനത്തിലെ ആർത്തവം മറച്ചുവെച്ചുവെന്ന്​ ആരോപിച്ച്​ വിവാഹമോചന ഹരജി നൽകി യുവാവ്​. ഗുജറാത്തിലെ വഡോദരയിലാണ്​ സംഭവം.

വിവാഹ ദിനത്തിലെ ആർത്തവ വിവരം മറച്ചുവെച്ചതുവഴി വി​ശ്വാസം ലംഘിക്കപ്പെട്ടതോടെ താനും മാതാവും ഞെട്ടിയിരുന്നു. വിവാഹ ചടങ്ങുകൾക്കുശേഷം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരു​ങ്ങു​േമ്പാഴാണ്​ ആർത്തവ വിവരം യുവതി വെളിപ്പെടുത്തിയതെന്നും പറയുന്നു.

ജനുവരി അവസാന ആഴ്ചയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവാവ്​ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്​. യുവതി അധ്യാപികയും.

ഇതുകൂടാതെ നിരവധി ആരോപണങ്ങളും പരാതിയിൽ യുവാവ്​ ആരോപിക്കുന്നുണ്ട്​. വിവാഹത്തിന്​ ശേഷം കുടുംബചെലവിന്​ പണം നൽകുന്നതിന് യുവതി വിലക്കേർപ്പെടുത്തി. മുതിർന്ന സഹോദരൻ കുടുംബത്തിലേക്ക്​ ചെലവ്​ നൽകുന്നുണ്ട്​. എന്നാൽ താൻ കുടുംബ ചെലവിന്​ പണം നൽകേണ്ടെന്നും പകരം എല്ലാമാസവും 5000 രൂപ ഭാര്യക്ക്​ നൽകണമെന്ന്​ ആവശ്യപ്പെട്ടതായും യുവാവ്​ പറയുന്നു.

യുവതി വീട്ടിൽ എ.സി വെക്കണമെന്ന്​ ആവശ്യപ്പെട്ടതായും എന്നാൽ എ.സി വെക്കാനുള്ള പണം തന്‍റെ കൈയിൽ ഇല്ലെന്ന്​ വ്യക്തമാക്കിയതോടെ സ്വന്തം വീട്ടിലേക്ക്​ യുവതി മടങ്ങിപോയതായും പരാതിയിലുണ്ട്​. പിന്നീട്​ യുവതി വീട്ടിലേക്ക്​ തിരികെ ​വന്നെങ്കിലും ഇടക്കിടെ മാതാപിതാക്കളുടെ അടുത്തേക്ക്​ മടങ്ങിപോകുമെന്നും ദിവസങ്ങൾക്ക്​ ശേഷമാണ്​ മടങ്ങിയെത്തുകയെന്നും പറയുന്നു.

ലോക്​ഡൗണിൽ ആവശ്യപ്പെട്ട പണം നൽകാൻ കഴിയാതെ വന്നതോടെ കൈയിൽ പണമില്ലെന്ന്​ അറിയുമായിരുന്നുവെങ്കിൽ ആദ്യരാത്രിതന്നെ പത്തു പുരുഷൻമാരുമായി കിടക്ക പങ്കിടുമായിരുന്നുവെന്ന്​ യുവതി പറഞ്ഞതായും യുവാവ്​ ആരോപിച്ചു. കൂടാതെ ടെറസിൽനിന്ന്​ ചാടി മരിക്കുമെന്ന്​ യുവതി ആത്മഹത്യ ഭീഷണി മുഴക്കിയതായും പറയുന്നു.

മേയിൽ യുവതി മാതാപിതാക്കളുടെ അടുത്ത്​ പോയശേഷം തന്‍റെ പേരിൽ ബാപോഡ്​ പൊലീസ്​ സ്​റ്റേഷനിൽ വ്യാജ പരാതി നൽകിയതിനെ തുടർന്നാണ്​ വിവാ​ഹമോചന ഹരജി നൽകാൻ നിർബന്ധിതനായതെന്നും പരാതിയിൽ പറയുന്നുണ്ട്​.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divorcewifemenstruation
Next Story