മാതാവിന് കുവൈറ്റിൽ തൊഴിൽ പീഡനം; സുഷമ സ്വരാജിനോട് സഹായം തേടി മകൻ
text_fieldsഹൈദരാബാദ്: കുവൈറ്റിൽ ബ്യുട്ടീഷ്യൻ ജോലിക്കെന്ന വ്യാജേന കയറ്റി വിട്ട് തെൻറ മാതാവിനെ വീട്ടുവേലക്കാരിയാക ്കി പീഡിപ്പിക്കുന്നതായി ആരോപിച്ച് മകൻ രംഗത്ത്. മാതാവിനെ രക്ഷപ്പെടുത്താൻ വിദേശ കാര്യമന്ത്രിയുടെ സഹായത്തി നായി കൈ നീട്ടുകയാണ് തെലങ്കാന സ്വദേശിയായ മുഹമ്മദ് സർദാർ.
തെൻറ മാതാവ് മെഹ്രാജ് ബീഗം ബ്യൂട്ടീഷ്യൻ ജോ ലിക്കായാണ് മുഹമ്മദ് അലീം എന്ന ഏജൻറിെൻറ വാക്ക് വിശ്വസിച്ച് കുവൈറ്റിലേക്ക് പോയത്. 40000 രൂപ ശമ്പളവും മികച്ച താമസവും ഭക്ഷണവും ഉണ്ടാകുമെന്നാണ് ഏജൻറ് പറഞ്ഞത്. ഇതേ തുടർന്നാണ് കഴിഞ്ഞ വർഷം സെപ്തംബർ 24ന് മാതാവ് കുവൈറ്റിലേക്ക് തിരിച്ചത്. എന്നാൽ കുവൈറ്റിലെത്തിയ മെഹ്രാജ് ബീഗത്തിന് വീട്ടുജോലിക്കാരിയായാണ് ജോലി ലഭിച്ചത്. വാഗ്ദാനം ചെയ്ത ശമ്പളമോ ഭക്ഷണമോ നൽകിയില്ല. തൊഴിൽ ദാതാവ് നാലും അഞ്ചും വീടുകളിൽ ഇവരെക്കൊണ്ട് തൊഴിലെടുപ്പിക്കുമെന്നും മകൻ മുഹമ്മദ് സർദാർ ആരോപിച്ചു. ദേശീയ വാർത്താ ഏജൻസിയായ എ.എൻ.െഎയോടാണ് മുഹമ്മദ് സർദാർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കടുത്ത ശരീര വേദന കാരണം അബോധാവസ്ഥയിലായപ്പോഴും മാതാവിന് ആവശ്യമായ ചികിത്സ നൽകാതെ ഒരു ഗുളിക കഴിക്കാൻ നൽകിയ ശേഷം വീണ്ടും ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. മാതാവ് തുടർച്ചയായി പീഡിപ്പിക്കപ്പെടുകയാണ്. പാസ്പോർട്ട് പോലും തൊഴിൽ ദാതാവ് പിടിച്ചുവെച്ചിരിക്കുകയാണ്. മെഹ്രാജ് ബീഗത്തെ ഇന്ത്യയിേലക്ക് മടക്കി അയക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നാണ് തൊഴിൽ ദാതാവ് ആവശ്യപ്പെടുന്നതെന്നും മകൻ പറയുന്നു.
മാതാവിനെ കുവൈറ്റിലേക്ക് അയച്ച ഏജൻറിനെതിരെ മുഹമ്മദ് സർദാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മാതാവ് കുവൈറ്റിലെ ഇന്ത്യൻ എംബസിയിലെത്തി പരാതി പറഞ്ഞിരുന്നു. തെൻറ മാതാവിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു തരണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് അപേക്ഷിക്കുകയാണെന്നും മകൻ മുഹമ്മദ് സർദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.