Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താന്​ വേണ്ടി...

പാകിസ്​താന്​ വേണ്ടി ചാര പ്രവർത്തനം; പ്രതിയെ ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
പാകിസ്​താന്​ വേണ്ടി ചാര പ്രവർത്തനം; പ്രതിയെ ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു
cancel
camera_alt

Representative Image

ജയ്​പുർ: പാകിസ്​താന്​ വേണ്ടി ചാരപ്രവർത്തനം നടത്തിയ കുറ്റത്തിന്​ അറസ്​റ്റ്​ ചെയ്തയാളെ കോടതി ആറ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.

റോഷനദിൻ എന്നയാളെയാണ്​ ഈ മാസം 24ന്​ ബാർമറിൽ വെച്ച്​ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന്​ ഇയാ​െള സ്​പെഷ്യൽ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

പാകിസ്​താൻ ചാരസംഘടനയായ ഐ.എസ്​.ഐക്ക് പ്രതിഫലം കൈപ്പറ്റി അതിർത്തി പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിനാണ്​ റോഷനദിൻ അറസ്​റ്റിലായത്​.

ഇയാൾ അതിർത്തി പ്രദേശങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഐ.എസ്​.ഐക്ക്​ കൈമാറിയെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന് പൊലീസ്​​ ഇൻറലിജൻസ്​ എ.ഡി.ജി ഉമേഷ്​ മിശ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spyingpolice custodyPakistan
News Summary - Man sent to police custody for six days on charges of spying for Pakistan
Next Story