Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വർഷം തടവും പിഴയും വിധിച്ച് കോടതി

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വർഷം തടവും പിഴയും വിധിച്ച് കോടതി
cancel

ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് 25 വർഷത്തെ തടവ് വിധിച്ച് കോടതി. ഉത്തർപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സോനു ഗുപ്ത എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 75,000 രൂപ പിഴയടക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

2021ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കുട്ടിയെ ബലാത്സംഗത്തിനിരയാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രത്യേക പോക്സോ കോടതി ജഡ്ജി അലോക് ദ്വിവേദിയാണ് വിധി പ്രസ്താവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtCrime NewsPOCSO ACTRape
News Summary - Man sentenced for 25 years fr raping minor girl
Next Story