യഥാർത്ഥ പ്രണയമെങ്കിൽ ആത്മഹത്യ ചെയ്യണമെന്ന് വെല്ലുവിളി: യുവാവ് സ്വയം വെടിയുതിർത്തു
text_fieldsഭോപ്പാൽ: പ്രണയം തെളിയിക്കാൻ കാമുകിയുടെ വീട്ടുമുറ്റത്തുവെച്ച് സ്വയം വെടിയുതിർത്ത ബി.ജെ.പി നേതാവ് ഗുരുതരാവസ്ഥയിൽ. ഭോപ്പാൽ അരിയ മണ്ഡലിലെ ഭാരതീയ ജനതാ യുവ മോർച്ച വൈസ് പ്രസിഡൻറായ അതുൽ ലോഖാണ്ഡെയാണ് പ്രണയനിയുടെ വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തലക്കു വെടിയേറ്റ അതുലിന് മസ്തിഷ്ക മരണം സംഭവിച്ചതായും വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതുലിെൻറ കാമുകിയുടെ പിതാവ് തെൻറ മകളോടുള്ള പ്രണയം യഥാർത്ഥമാണെങ്കിൽ ആത്മഹത്യ ചെയ്യാമോയെന്ന് വെല്ലുവിളിച്ചിരുന്നതായി നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പ്രണയിക്കുന്ന പെൺകുട്ടിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന് ആരും അവളെ കുറ്റപ്പെടുത്തരുതെന്നും അതുൽ എഴുതിയിരുന്നു.
കഴിഞ്ഞ 13 വർഷങ്ങളായി ഇവർ പ്രണയിത്തിലായിരുന്നുവെന്നും പെൺകുട്ടിയുമായി വീട്ടുകാർ ബന്ധുക്കളെ എതിർക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് പെൺകുട്ടിയെയും കുടുംബത്തെയും പൊലീസ് മറ്റൊരിടത്തേക്ക് മാറ്റിപാർപ്പിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.