Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയഥാർത്ഥ പ്രണയമെങ്കിൽ...

യഥാർത്ഥ പ്രണയമെങ്കിൽ ആത്​മഹത്യ ചെയ്യണമെന്ന്​ ​വെല്ലുവിളി: യുവാവ്​ സ്വയം വെടിയുതിർത്തു

text_fields
bookmark_border
Gun-Violence
cancel

ഭോപ്പാൽ: പ്രണയം തെളിയിക്കാൻ കാമുകിയുടെ വീട്ടുമുറ്റത്തുവെച്ച്​ സ്വയം വെടിയുതിർത്ത ബി.ജെ.പി  നേതാവ്​ ഗുരുതരാവസ്ഥയിൽ. ഭോപ്പാൽ അരിയ മണ്ഡലിലെ ഭാരതീയ ജനതാ യുവ മോർച്ച വൈസ്​ ​പ്രസിഡൻറായ അതുൽ ലോഖാണ്ഡെയാണ്​ പ്രണയനിയുടെ വീട്ടിൽ വെച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. തലക്കു വെടിയേറ്റ അതുലി​ന്​ മസ്​തിഷ്​ക മരണം സംഭവിച്ചതായും വ​െൻറിലേറ്ററി​​െൻറ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

അതുലി​​െൻറ കാമുകിയുടെ പിതാവ്​ ത​​െൻറ മകളോടുള്ള പ്രണയം യഥാർത്ഥമാണെങ്കിൽ ആത്മഹത്യ ചെയ്യാമോയെന്ന്​ വെല്ലുവിളിച്ചിരുന്നതായി നേരത്തെ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. പ്രണയിക്കുന്ന പെൺകുട്ടിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതി​ന്​ ആരും അവളെ കുറ്റപ്പെടുത്തരുതെന്നും അതുൽ എഴുതിയിരുന്നു. 
കഴിഞ്ഞ 13 വർഷങ്ങളായി ഇവർ പ്രണയിത്തിലായിരുന്നുവെന്നും പെൺകുട്ടിയുമായി വീട്ടുകാർ ബന്ധുക്കളെ എതിർക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
സംഭവത്തെ തുടർന്ന്​  പെൺകുട്ടിയെയും കുടുംബത്തെയും പൊലീസ്​ മറ്റൊരിടത്തേക്ക്​ മാറ്റിപാർപ്പിച്ചിരിക്കയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideloveGirlfriendshootsprove
News Summary - Man shoots himself after girlfriend’s father asks him to ‘prove love through suicide’- India news
Next Story