അയൽവാസിയെ കുടുക്കാൻ 'ദൃശ്യം' മോഡൽ ഗൂഢാലോചന; കൊലപാതകക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയിൽ
text_fieldsന്യൂഡൽഹി: ദൃശ്യം സിനിമയിൽ നിന്ന് പ്രേരണയുൾകൊണ്ട് അയൽവാസി തന്നെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ കൊലപാതകക്കേസ് പ്രതി നടത്തിയ ശ്രമം വിഫലമായി.
വടക്കൻ ഡൽഹിയിലെ മജ്നു കാ തില്ല നിവസിയായ അമർ പാൽ ഈ വർഷം മേയ് 29നാണ് 60 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 2019ൽ അയൽവാസിയായ ഓംബിറിെൻറ മാതാവിനെ കൂട്ടുകാർക്കൊപ്പം കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു അമർ പാൽ. സംഭവം നടന്ന അന്ന് മുതൽ അമർപാലും സുഹൃത്തുക്കളും ജയിലിലായിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിൽ സാക്ഷികളായ ഒംബീറിെൻറ കുടുംബത്തിൽ സമ്മർദം ചെലുത്തി കേസിൽ നിന്ന് ഊരാർ അമർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്നാണ് ഓംബീറും കുടുംബവും തന്നെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ സഹോദരൻ ഗുഡ്ഡുവിനെയും ബന്ധു അനിലിനെയും കൂട്ടി അമർ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു.
അമർ ആദ്യം തെൻറ ബന്ധുക്കൾക്ക് 'ദൃശ്യം' സിനിമ കാണിച്ച് കൊടുത്തു. സിനിമ കണ്ടതിെൻറ അടിസ്ഥാനത്തിൽ ചില രംഗങ്ങൾ പുനർചിത്രീകരിക്കുകയും അതുവഴി സാക്ഷികളെ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.
പദ്ധതിയുടെ അടിസ്ഥാനത്തിൽ ഓംബിറും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നതായും പ്രതികാരത്തിെൻറ ഭാഗമായി തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായും അമർ ആളുകളെ വിശ്വസിപ്പിച്ചു. ആക്രമണ സമയത്ത് സംഗതി കൈവിട്ട് പോകാതിരിക്കാൻ നാടൻ തോക്കാണ് അമർ തയാറാക്കി വെച്ചത്. അനിൽ തെൻറ ബന്ധുവായ മനീഷിനെയും കൂടെകുട്ടി.
അനിൽ അമറിനെതിരെ വെടിവെക്കുമെന്നും ഇത് ഓംബീറും കുടുംബവും ചെയ്തതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു അവരുടെ പദ്ധതി. താൻ ഇടക്കിടെ പോകാറുള്ള ഖൈബർ ചുരത്തിലാണ് അമർ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. ഏറെ പരിചയക്കാർ പ്രദേശത്തുള്ളതിനാൽ അവർ തെൻറ വാദം അംഗീകരിക്കുമെന്ന് കരുതി. ജൂൺ 29ന് ഖൈബർ ചുരത്തിലൂടെ ഒരു മണിക്കൂർ ചുറ്റിയടിച്ച് നടന്ന അമർ തന്നെ ചിലർ പിന്തുടരുന്നുവെന്ന് കാണിക്കാൻ ശ്രമിച്ചു. ശേഷം ഗഡ്ഡുവിനെ വിളിച്ച് പ്ലാൻ നടപ്പാക്കാൻ നോക്കി. അമറിനെ വെടിവെച്ച ശേഷം അനിൽ ഗുഡ്ഡുവിനും മനീഷിനുമൊപ്പം രക്ഷപെട്ടു.
പരിക്കേറ്റ നിലയിൽ സുഹൃത്തിെൻറ അടുത്തെത്തിയ അമർ തന്നെ ഓംബിറും കുടുംബവും ആക്രമിച്ചതായി പറഞ്ഞു. കേസിനായി നോർത്ത് ഡി.സി.പി ആേൻറാ അൽഫോൺസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജൂലൈ രണ്ടിന് നടത്തിയ അന്വേഷണത്തിൽ അമറിെൻറ കുടുംബം ഓംബീറിെൻറ കുടുംബത്തിൽ കുറ്റം ചാർത്തി. എന്നാൽ അവരുടെ വാദത്തിൽ പൊലീസിന് വൈരുധ്യം തോന്നി.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അനിൽ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗൂഡാലോചനയുടെ ചുരുളഴിഞ്ഞു. അമറിനെ വെടിവെച്ച തോക്ക് അനിലിെൻറ അടുത്ത് നിന്ന് പൊലീസ് കണ്ടെത്തി. അമർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. മനീഷിനും ഗുഡ്ഡുവിനുമായി പൊലീസ് തെരച്ചിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.