ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
text_fieldsജയ്പൂർ: രാജസ്ഥാൻ യൂണിവേഴ്സിറ്റി കാമ്പസിൽ ബൈക്കിൽ ഇരുന്ന് യുവാവ് സിഗരറ്റ് കത്തിച്ചപ്പോൾ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണ് വൻ തീപിടിത്തമുണ്ടായി. ഒരു സിഗരറ്റ് കത്തിക്കാൻ തുടങ്ങിയത് ഒരു ഹൊറർ ഫിലിമിൽ നിന്നുള്ള സീൻ പോലെയായി. സ്വയം തീ കൊളുത്തിയെന്ന് ധരിച്ച ചുറ്റുമുള്ളവർ കാഴ്ച കണ്ട് നടുങ്ങി.
ഇരയായ 25കാരൻ ഹൃത്വിക് മൽഹോത്ര ഗ്രേഡ് 1 പി.ടി.ഐ അധ്യാപകനായി ശനിയാഴ്ച ജോലി തുടങ്ങാനിരിക്കുകയായിരുന്നു. ഡിപ്പാർട്ട്മെന്റിനകത്ത് ഇന്റേണൽ പരീക്ഷ നടക്കുന്നതിനിടെ യുവാവിന്റെ നിസ്സഹായമായ നിലവിളി കേട്ട് അധ്യാപകും വിദ്യാർഥികളും പുറത്തേക്കിറങ്ങിയോടി. ‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ പറഞ്ഞു.
തീ അണച്ച ശേഷം അവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിന്റെ 85 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതര നിലയിൽ തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. കത്തിച്ച സിഗരറ്റിൽ നിന്നുള്ള പൊരി ഇയാൾ ഇരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിൽ വീണതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. യൂനിവേഴ്സിറ്റിയിലെ ഡ്രാമാറ്റിക്സ് വിഭാഗത്തിന് പിന്നിലാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.