Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅച്ഛനുമായി വഴക്കിട്ടു;...

അച്ഛനുമായി വഴക്കിട്ടു; 20-കാരന്‍ ഷേവിങ് സെറ്റ് വിഴുങ്ങി

text_fields
bookmark_border
അച്ഛനുമായി വഴക്കിട്ടു; 20-കാരന്‍ ഷേവിങ് സെറ്റ് വിഴുങ്ങി
cancel

ന്യൂഡല്‍ഹി: അച്ഛനുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ 20-കാരന്‍ ഷേവിങ് സെറ്റ് വിഴുങ്ങി. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് റിപ്പോർട്ട്.

ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് രണ്ട് ഭാഗങ്ങളായാണ് ഇയാള്‍ വിഴുങ്ങിയത്. തുടർന്ന് യുവാവിനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കാനിംഗിൽ ബ്ലേഡ് ഹോൾഡർ വയറ്റിൽ കുടുങ്ങിയതായും ഹാൻഡിൽ വൻകുടലിലെത്തിയതായും കണ്ടെത്തി. ശസ്ത്രക്രിയക്കൊടുവിൽ ഷേവിങ് സെറ്റ് പുറത്തെടുക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് ശാരീരികമായി സുഖം പ്രാപിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. യുവാവിന്റെ വിഷാദവും ആത്മഹത്യാ ചിന്തകളും പരിഹരിക്കാനുള്ള കൗൺസലിംങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attemptdepressionIndia News
News Summary - Man swallowed shaving razor after fight with father
Next Story