Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനിന്​ മുകളിൽ...

ട്രെയിനിന്​ മുകളിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിച്ചു; യുവാവ്​ ഷോക്കടിച്ച്​ മരിച്ചു

text_fields
bookmark_border
ട്രെയിനിന്​ മുകളിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിച്ചു; യുവാവ്​ ഷോക്കടിച്ച്​ മരിച്ചു
cancel

മുസഫർപുർ: സ്​റ്റേഷനറി ഗുഡ്​സ്​ ട്രെയിനിനു മുകളിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിക്കവെ ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ നിന്നും ഷോക്കടിച്ച്​ 22 വയസ്സുകാരൻ മരിച്ചു. സികന്ദർപുർ സ്വദേശിയായ രോഹൻ കുമാർ വെള്ളിയാഴ്​ച വൈകീട്ട്​ ആറ്​ മണിക്ക്​ നാരായൺപുർ ആനന്ദ്​ റെയിൽവേ സ്​റ്റേഷനിൽ നിന്നാണ് സുഹൃത്തി​െനാപ്പം​ ഗുഡ്സ്​ ട്രെയിനിലേക്ക്​ കയറിയത്​. 

രോഹൻ സെൽഫിയെടുക്കാൻ പോസ്​ ചെയ്യുന്നതിനിടെ 30,000 വോൾട്ടുള്ള ഹൈ ടെൻഷൻ വൈദ്യത ലൈനിൽ തട്ടി മാരകമായി ഷോക്കേറ്റ്​ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരണത്തിന്​ കീഴടങ്ങി. ശരീരം പൂർണ്ണമായും കരിഞ്ഞ നിലയിലായിരുന്നു. റെയിൽപാതക്ക്​ സമീപത്തുണ്ടായിരുന്നവർ എല്ലാവരും രോഹൻ അതി ശക്​തമായ ഷോക്കേറ്റ് വീഴുന്നതിന്​ സാക്ഷിയായിരുന്നു.​ കൂടെയുണ്ടായിരുന്ന സുഹൃത്ത്​ സംഭവത്തിന്​ ശേഷം മുങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selfiedeathmalayalam newsElectrocutionMuzaffarpur
News Summary - Man takes selfie atop train in Bihar - india news
Next Story