പെൺകുട്ടിയെ ഉപപ്രദവിച്ച 28കാരന് ബന്ധുക്കളുടെ ക്രൂരമർദനം; മൂന്നുപേർ ഒളിവിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിന് ബന്ധുക്കളുടെ ക്രൂരമർദനം. യുവാവിനെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. ദൃശ്യങ്ങൾ വൈറലായതോടെ മൂന്നുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
28കാരനായ ബൽദൗ ജാദവിനാണ് മർദനമേറ്റത്. പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് മർദനം. പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരാണ് ആക്രമണത്തിന് പിന്നിെലന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തിയ മൂന്നുപേരും ഒളിവിലാണെന്നും ഇവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വിഡിയോയിൽ ബൽദൗവിന്‍റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ ശേഷം ഒരാൾ വലിക്കുന്നത് കാണാം. മറ്റൊരാൾ വടികൊണ്ട് അടിക്കുന്നതും നിലത്തുകിടക്കുന്ന ബൽദൗവിനെ ചവിട്ടുന്നതും വിഡിയോയിലുണ്ട്.
മൂന്നാമത്തെയാളാണ് വിഡിയോ പകർത്തുന്നത്. ഇതിൽ ആക്രമണം നിർത്താനും ഇനിയും മർദിച്ചാൽ ബൽദൗ മരിച്ചുപോകുമെന്നും പറയുന്നതുകേൾക്കാം. എന്നാൽ വീണ്ടും ബൽദൗവിനെതിരെ ക്രൂരമർദനം തുടരുകയായിരുന്നു.
ബൽദൗ കവർച്ചകേസിൽ ജയിലിൽ കഴിയുകയായിരുന്നുവെന്നും അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും അഡീഷനൽ സൂപ്രണ്ട് ശിവകുമാർ വർമ പറഞ്ഞു. പുറത്തിറങ്ങിയ ശേഷം ബൽദൗ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളാണ് ഇയാളെ ക്രൂരമായി മർദിക്കുന്നത്. സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായും അന്വേഷണം ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.