ഗുജറാത്തിൽ സ്മൃതി ഇറാനിക്ക് നേരെ വളയെറിഞ്ഞ് പ്രതിഷേധം
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ യുവാവ് വളയെറിഞ്ഞ് പ്രതിഷേധിച്ചു. നരേന്ദ്രമോദി സർക്കാറിെൻറ മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമ്രേലിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ ജനക്കൂട്ടത്തിൽ നിന്നും യുവാവ് വളകൾ ഡയസിനുനേരെ വലിച്ചെറിഞ്ഞ് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
സംഭവത്തിൽ മോട്ടാ ബദാരിയ സ്വദേശിയായ കേതൻ കാസവാലയെന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ യുവാവിനെ വിട്ടയക്കണമെന്നും വലിച്ചെറിഞ്ഞ വളകൾ അയാളുടെ ഭാര്യക്കുള്ള സമ്മാനമായി അയച്ചുകൊടുക്കുമെന്നുമാണ് സ്മൃതി ഇറാനി പ്രതികരിച്ചത്.
അതേസമയം, കാസവാല കോൺഗ്രസ് അനുഭാവിയാണെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളമെന്നാവശ്യപ്പെട്ടാണ് അയാൾ വ്യത്യസ്തമായി പ്രതികരിച്ചതെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. എന്നാൽ ഇയാൾ ഒരു പാർട്ടിയിലും സംഘടനയിലും അനുഭാവമുള്ള വ്യക്തിയല്ലെന്നും ‘വന്ദേമാതരം’ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അമ്രേലി പൊലീസ് സൂപ്രണ്ട് ജഗദീഷ് പേട്ടൽ അറിയിച്ചു.
പരിപാടി തുടങ്ങുന്നതിന് മുമ്പ് വേദിക്ക് സമീപം പ്രതിഷേധവുമായെത്തിയ 25 ഒാളം കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.