ബിൽ അടച്ചില്ല; മധ്യപ്രദേശിലെ ആശുപത്രിയിൽ രോഗിയെ കട്ടിലിൽ കെട്ടിയിട്ടു
text_fieldsഭോപാൽ: മധ്യപ്രദേശിൽ ബിൽ അടക്കാത്തതിനെ തുടർന്ന് രോഗിയെ ആശുപത്രി കിടക്കയിൽ കൈയും കാലും കെട്ടിയിട്ടു. ഷാജാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് സംഭവം. ബിൽ അടക്കാത്തതിനെ തുടർന്ന് 80കാരനെ കട്ടിലിനോട് ചേർത്ത് കൈയും കാലും കെട്ടിയിടുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ 5000 രൂപ മുൻകൂറായി അടച്ചിരുന്നു. രണ്ടു ദിവസത്തിനുശേഷം വീണ്ടും 11000 രൂപ അടക്കാൻ ആശുപത്രി അധികൃതർ ആവശ്യെപ്പടുകയായിരുന്നു. ഇനി ഞങ്ങളുടെ കൈയിൽ പണമില്ല -രോഗിയുടെ മകൾ പറഞ്ഞു.
സംഭവത്തിൻെറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ജില്ല അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം അദ്ദേഹത്തിന് അപസ്മാരം പോലെയുള്ള രോഗമുണ്ടെന്നും അതിനാൽ സ്വയം ഉപദ്രവിക്കാതിരിക്കാനാണ് കെട്ടിയിട്ടെതന്നും ആശുപത്രി അധികൃതർ പറയുന്നു. മാനുഷിക പരിഗണയിൽ ഇദ്ദേഹത്തിൻെറ ബിൽ നേരത്തേ തന്നെ എഴുതിത്തള്ളിയിരുന്നതായും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.