വഞ്ചിച്ചെന്ന പരാതി നൽകിയ ഡോക്ടറെ കൊല്ലാനെത്തിയ ഭർത്താവ് പിടിയിൽ
text_fieldsന്യൂഡൽഹി: ഡോക്ടറെ വെടിവെച്ചു കൊല്ലാനായി ഡൽഹിയിലെ ക്ലിനിക്കിലെത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനിഷ് കൗൾ എന്ന വരുൺ കൗൾ ആണ് പിടിയിലായത്. ഭാര്യ തനിക്കെതിരെ പരാതി നൽകിതാണ് ഇയാെള പ്രകോപിപ്പിച്ചത്. ഇയാളുടെ പേരിൽ ഡൽഹി, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ വഞ്ചനാ കേസുകൾ നില നിൽക്കുന്നുണ്ട്. അശുതോഷ് മാർവ, വിശേഷ് ധീമാൻ, സഞജീവ് ചദ്ദ എന്നിവ ഇയാളുടെ വ്യാജ പേരുകളിൽ ചിലതാണ്. കൂടതെ ഫൻറാസ്റ്റിക് ഫോർ എന്ന കവർച്ച സംഘത്തിലെ പ്രധാനി കൂടിയാണിയാൾ.
തനിക്കെതിരെ ഭാര്യ പരാതി നൽകിയതിൽ കോപാകുലനായ വരുൺ കൗൾ ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വെള്ളിയാഴ്ചയാണ് പശ്ചിമ ഡൽഹിയിലെ മാനസരോവറിലുള്ള ക്ലിനിക്കിലെത്തിയത്. ഇൗ സമയം കൗളിെൻറ ഭാര്യ അവിടെ ഇല്ലായിരുന്നു. തുടർന്ന് കൗൾ തെൻറ കൈത്തോക്ക് നീട്ടി ഭാര്യയുടെ സഹപ്രവർത്തകരിലൊരാളെ ഭീഷണിപ്പെടുത്തി. പൊലീസെത്തിയപ്പോൾ ഇയാൾ നിറയൊഴിക്കാൻ ശ്രമിച്ചെങ്കിലും തോക്കിെൻറ തകരാറു കാരണം തിര കുരുങ്ങിക്കിടന്നതിനാൽ അപകടമുണ്ടായില്ല. ചെറിയ ഏറ്റുമുട്ടലിനു ശേഷമാണ് ഇയാളെ കീഴടക്കിയത്.
താൻ വൈവാഹിക വെബ്സൈറ്റിലൂടെയാണ് വരുൺ കൗളിനെ പരിചയപ്പെടുന്നതെന്നും അതിൽ എം.ബി.ബി.എസ് പഠിച്ച ഡോക്ടറാണ് താനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായും കാണിച്ച് കൗളിെൻറ ഭാര്യ പൊലീസിനു പരാതി നൽകിയിരുന്നു. ഭർതൃ വീട്ടുകാർ തന്നെ സ്ത്രീധനത്തിെൻറ പേരിൽ ദ്രോഹിക്കുന്നു. ഭർതൃ പിതാവ് വ്യോമസേനയിൽ നിന്ന് വിരമിച്ചയാളാണെന്ന് കളവ് പറഞ്ഞു. അയാൾ തന്നെ രണ്ടു തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.