പൊലീസ് തേടിയത് ഭീംറാവു രാംപുരെയെ, എത്തിയത് റിയാസ് ശൈഖിൽ; കൊലക്കേസ് പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ
text_fieldsമുംബൈ: യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി ഒളിവിൽ പോയ നിർമാണ തൊഴിലാളിയെ 10 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കുർല ഈസ്റ്റിൽ 2010 ഡിസംബറി 28നാണ് 28 വയസുകാരി കൊല്ലപ്പെട്ടത്.
മതവും പേരും മാറ്റി മറ്റൊരു സ്ഥലത്ത് ജീവിച്ച് വരികയായിരുന്ന രാജ ഭീംറാവു രാംപുരെയെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രേഖകശിൽ മുഹമ്മദ് റിയാസ് ശൈഖായി മാറിയ രാംപുരെ 2011 മുതൽ ഭിവണ്ടിയിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. സംഭവം നടന്ന 2010ൽ ഭാര്യക്കും മകൾക്കുമൊപ്പം കുർലയിലെ വത്സല ഭായി നായിക് നഗറിലെ താമസക്കാരനായിരുന്നു ഇയാൾ.
'മരിച്ച സ്ത്രീയുടെ വീട്ടിൽ അറ്റകുറ്റപ്പണിക്ക് ചെന്നതായിരുന്നു പ്രതിയും മറ്റ് മൂന്നുപേരും. എന്നാൽ കൂലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുളയും മരങ്ങളും മറ്റും ഉപയോഗിച്ച് സ്ത്രീയെ പ്രതികൾ ആക്രമിക്കുകയായിരുന്നു'- നെഹ്റു നഗർ പൊലീസ് സ്റ്റേഷനിലെ ധ്യാനേശ്വർ പാട്ടീൽ പറഞ്ഞു.
രാംപുരെയുടെ കൂട്ടാളികളായിരുന്ന പ്രതികളെ 2011ൽ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ കുർലയിലെ വാടക വീട്ടിൽ നിന്നും കുടുംബത്തോടൊപ്പം സ്വന്തം നാടായ സോലാംപൂരിലേക്ക് കടക്കുകയായിരുന്നു.
രാംപുരെയുടെ പഴയ താമസസ്ഥലത്തെത്തി അയൽവാസികളെയും മറ്റും ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയുടെ ഒരു അകന്ന ബന്ധുവിനെ കുറിച്ച് വിവരം ലഭിച്ചത്. രാംപുരെ കേസിൽ പെട്ടത് അറിയാതെ ബന്ധു അവരുടെ പുതിയ മേൽവിലാസം പൊലീസിന് കൈമാറി. ഭിവണ്ടിയിലെ ഗായത്രി നഗറിെലത്തിയ പൊലീസ് രാംപുരെയുെട വീട്ടിലെത്തിയെങ്കിലും അയാൾ അവിടെ ഉണ്ടായിരുന്നില്ല.
ഉൽഹാസ് നഗറിൽ ജോലി ചെയ്യുന്ന പ്രതി 15 ദിവസം കൂടുേമ്പായാണ് വീട്ടിലെത്തുകയെന്ന് ഭാര്യ പറഞ്ഞു. ഭാര്യയെ ഉപയോഗിച്ച് പ്രതിയെ പൊലീസ് തന്ത്രപൂർവ്വം ഉൽഹാസ് നഗറിലെ ഖേമാനി റോഡിലെത്തിക്കുകയായിരുന്നു. സ്ഥലത്തെത്തിയതിന് പിന്നാലെ അപകടം മണത്ത രാംപുരെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ വലയിലാക്കി. പാൻകാർഡിലും ആധാർ കാർഡിലും വരെ ഇയാൾ മുഹമ്മദ് റിയാസ് ശൈഖായിരുന്നു.
'ഞാൻ ശൈഖാണെന്ന് ആവർത്തിച്ച് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. നിങ്ങൾ അന്വേഷിക്കുന്നയാൾ ഹിന്ദുവല്ലെന്നായിരുന്നു അയാളുടെ ചോദ്യം. തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അയാൾ താടിയും വളർത്തിയിരുന്നു' -പാട്ടീൽ പറഞ്ഞു.
എന്നാൽ ഇയാളുടെ ബന്ധു തിരിച്ചറിഞ്ഞതോടെ പൊലീസ് അറസ്റ്റ് േരഖപ്പെടുത്തി. പിന്നീട് നടന്ന ചോദ്യം െചയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് പേരും മതവും മാറ്റിയതെന്ന് അയാൾ ഏറ്റുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.