ഹെൽമെറ്റ് ഇട്ടില്ല; പ്രിയങ്ക ഗാന്ധിക്കും സ്കൂട്ടർ ഉടമക്കും പിഴ
text_fieldsലഖ്നോ: യു.പിയിൽ അന്യായമായി അറസ്റ്റിലായ റിട്ട. ഐ.പി.എസ് ഓഫിസറുടെ വീട് സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അവരെ സ്കൂട്ടറിലെത്തിച്ച പ്രവർത്തകനും പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ട്രാഫിക് നിയമം ലംഘിച്ച് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്രചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും പിഴ ചുമത്തിയത്. 6,300 രൂപ പിഴയായി അടക്കണമെന്നാണ് നിർദേശം.
ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായ എസ്.ആർ ദാരാപുരിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത്. ഇവരെ സ്കൂട്ടറിൽ സ്ഥലത്തെത്തിച്ച കോൺഗ്രസ് പ്രവർത്തകൻ ധീരജ് ഗുജ്ജാറിെൻറ പേരിലാണ് ട്രാഫിക് പൊലീസ് പിഴ അടക്കാനുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. സ്കൂട്ടർ യാത്രികനും പിൻസീറ്റ് യാത്രക്കാരനും ഹെൽമെറ്റ് നിർബന്ധമാണെന്നിരിക്കെ ഇരുവരും നിയമം ലംഘിച്ച് യാത്രനടത്തിയെന്ന് നോട്ടീസിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിെനതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അർബുദരോഗബാധിതനായ, 76 കാരൻ എസ്.ആർ ദാരാപുരിയെ ലഖ്നോവിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് ജയിലിലടക്കുകയായിരുന്നു. ഇദ്ദേഹത്തിെൻറ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ ലഖ്നോവിലെ ലോഹ്യ ക്രോസിങ്ങിൽ വെച്ച് പൊലീസ് തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടന്നും സ്കൂട്ടറിൽ സഞ്ചരിച്ചുമാണ് പ്രിയങ്ക ദാരാപുരിയുടെ വസതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.