ആസിഡ് ആക്രമണം: മൊബൈൽ ലൊക്കേഷൻ മാറ്റി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം; 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി പൊലീസ്
text_fieldsന്യൂഡൽഹി: 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേസിൽ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും നടന്നെന്ന് പൊലീസ് ആരോപിച്ചു. ബുധനാഴ്ച രാവിലെ സൗത് ഡൽഹിയിലെ ദ്വാരകയിലാണ് ആക്രമണം നടന്നത്.
പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം സി.സി.ടി.വിയിൽ പതിഞ്ഞതിനാൽ മൂന്നു പ്രതികളെയും 12 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി.
സചിൻ അറോറ (20), ഹർഷിത് അഗർവാൾ(19), വീരേന്ദർ സിങ് (22) എന്നിവരാണ് പ്രതികൾ. സചിൻ, ഹർഷിത് എന്നിവർ നമ്പർ ബോർഡ് ഇല്ലാത്ത മോട്ടോർ സൈക്കിളിൽ എത്തി പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു.
പൊലീസിനെ വഴിതെറ്റിക്കാനായി വീരേന്ദർ സചിന്റെ ബൈക്കും മൊബൈലുമായി മറ്റൊരിടത്തേക്ക് പോയി. പ്രതികൾ ഫ്ലിപ്കാർട്ട് വഴിയാണ് ആസിഡ് ഓർഡർ ചെയ്ത് വരുത്തിയത്.
സചിനും പെൺകുട്ടിയും നേരത്തെ പരിചയക്കാരായിരുന്നു. പെൺകുട്ടി സചിനുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെയാണ് ആസിഡ് ആക്രമണത്തിന് പദ്ധതിയിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.