ഉമർഖാലിദിന് നേരെ വധശ്രമം: അക്രമിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്
text_fieldsന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാൻ ശ്രമിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ െപാലീസിന് ലഭിച്ചു. സൻസന്ദ് മാർഗിലെ വിത്തൽ ഭായ് പട്ടേൽ ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അക്രമി ഒാടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമിക്ക് എതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.
കനത്ത സുരക്ഷ വലയത്തിലുള്ള ന്യൂഡൽഹി റഫി മാർഗിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിൽ വെച്ചാണ് ഉമര്‍ ഖാലിദിന് നേരെ കഴിഞ്ഞദിവസം വധശ്രമമുണ്ടായത്. വെടിയുതിർക്കാനുള്ള ശ്രമം ഉമർ ഖാലിദും സുഹൃത്തുക്കളും ചേർന്ന് വിഫലമാക്കുകയായിരുന്നു. കനത്ത പൊലീസ് കാവലിലുള്ള റിസർവ് ബാങ്കിന് അടുേത്തക്ക് അക്രമി ഒാടുന്നതിനിടയിൽ വീണുപോയ കൈത്തോക്കിൽനിന്ന് വെടിപൊട്ടിയെങ്കിലും ആർക്കും പരിക്കേറ്റില്ല.
പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഒാഫിസുകൾക്കും രാഷ്ട്രപതി ഭവനും വിളിപ്പാടകലെ പാർലമെൻറ് മന്ദിരത്തിലേക്ക് വന്നുചേരുന്ന റഫി മാർഗിൽ റിസർവ് ബാങ്കിനും കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനുമിടയിൽ പട്ടാപ്പകൽ ജനമധ്യത്തിലാണ് ഉമറിനെ വധിക്കാൻ ശ്രമം നടന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ‘യുൈനറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ്’ ഒന്നാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ‘ഭയത്തിൽനിന്ന് സ്വാതന്ത്ര്യം’ പരിപാടിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു ഉമർ ഖാലിദ്. പരിപാടിക്ക് മുമ്പായി രണ്ടു മണിക്ക് റഫി മാർഗിലെ തട്ടുകടയിൽ ഡൽഹി സർവകലാശാല അധ്യാപിക ബനോ ജ്യോൽസ്ന ലാഹിരിക്കും യു.എ.എച്ച് ഭാരവാഹികളായ ഖാലിദ് സൈഫിക്കും ശാരിഖിനുമൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉമർ.
ഇതിനിടയിൽ കയറിവന്ന അക്രമി ഒരു കൈകൊണ്ട് ഉമറിെൻറ കഴുത്തിന് വളഞ്ഞുപിടിച്ച് മറു കൈയിലുള്ള തോക്കുകൊണ്ട് അടിവയറ്റിലേക്ക് അമർത്തിപ്പിടിച്ച് വെടിയുതിർക്കാൻ നോക്കി. ഉമര്‍ ഖാലിദിനെ കഴുത്തിന് പിടിച്ച് മറിച്ചിട്ട അക്രമി രണ്ടു തവണ തോക്ക് ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും വെടി പൊട്ടിയില്ല. തോക്കുള്ള കൈയിൽ പിടിച്ച ഉമറും ബനോജ്യോൽസ്നയും ചേർന്ന് അക്രമിയെ തള്ളിമാറ്റുന്നതിനിടയിൽ ഇരുവരും നിലത്തു വീണു. വീണിടത്തുനിന്ന് വീണ്ടും വെടിെവക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്ത് ശാരിഖാണ് അക്രമിയുടെ കാലിൽ െതാഴിച്ച് ഉന്നം പിഴപ്പിച്ചത്.
അന്വേഷണത്തിൽ സഹായിക്കാനാണ് താൻ വന്നതെന്ന് ഉമറിനോട് പറഞ്ഞ മിനാക്ഷി ലേഖി പുറത്തു വന്ന് വധശ്രമ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന തരത്തിൽ പ്രസ്താവന നടത്തി. ഇതിനു ശേഷം ഉമറിെൻറ മൊഴിക്ക് വിരുദ്ധമായി പാർലമെൻറ് സ്റ്റേഷൻ പൊലീസ് െമാഴി രേഖപ്പെടുത്താൻ നീക്കം നടത്തിയെങ്കിലും ഉമറിെൻറയും യു.എ.എച്ച് പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്ന് പിന്മാറേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.