Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

എയ്​ഡ്​സില്ലാത്തയാൾക്ക്​ എച്ച്​.​െഎ.വി ചികിത്​സ; ഡോക്​ടർ നഷ്​ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
എയ്​ഡ്​സില്ലാത്തയാൾക്ക്​ എച്ച്​.​െഎ.വി ചികിത്​സ; ഡോക്​ടർ നഷ്​ടപരിഹാരം നൽകാൻ വിധി
cancel

ഉദയ്​പൂർ: എയ്​ഡ്​സ്​ ബാധിതനല്ലാത്തയാൾക്ക്​ ഏഴുവർഷത്തോളം എച്ച്​.​െഎ.വിക്ക്​ ചികിത്​സ നൽകിയ ഡോക്​ടർക്ക്​ പിഴ. രാജസ്​ഥാനിലെ സംസ്​ഥാന ഉപഭോക്​തൃ തർക്ക പരിഹാര കോടതിയാണ്​ ഡോക്​ടർക്കും മെഡിക്കൽ ഇൻഷുറൻസ്​ കമ്പനിക്കും അഞ്ചുലക്ഷംരൂപ നഷ്​ടപരിഹാരമായി പിഴ വിധിച്ചത്​.

പനിയും ചുമയും ജലദോഷവുമായി ചികിത്​സ തേടിയ ധൻരാജ്​ പ​േട്ടലിനാണ്​ എച്ച്​.​െഎ.വി ചികിത്​സ നൽകിയത്​. 2004ലാണ്​ ധൻരാജ്​ പ​േട്ടൽ രാജസ്​ഥാനിലെ എം.ബി ഗവൺമ​െൻറ്​ ആശുപത്രി മെഡിസിൻ വിഭാഗം അസോസിയേറ്റ് ​പ്രഫസറായിരുന്ന ഡോ.ഡി.സി കുമവത്തിനടുത്ത്​ ചികിത്​സ തേടി എത്തിയത്​. രോഗിക്ക്​ എച്ച്​.​െഎ.വി ആണെന്ന്​ ഡോക്​ടർക്ക്​ സംശയം തോന്നി. രോഗം ഉറപ്പിക്കുന്നതിന്​ അവശ്യം വേണ്ട പരിശോധനകൾ പോലും നടത്താതെ ചികിത്​സ തുടങ്ങി.

ചികിത്​സ നടക്കുന്നതിനിടെ പ​േട്ടൽ മുംബൈയിലെ മറ്റൊരു ആശുപത്രിയിൽ എച്ച്​.​െഎ.വി പരിശോധന നടത്തി. എന്നാൽ ഫലം നെഗറ്റീവായിരുന്നു. പരിശോധന റിപ്പോർട്ട്​ ​േഡാക്​ടർക്ക്​ നൽകിയപ്പോൾ അത്​ കാര്യമാക്കേണ്ടെന്നും ചികിത്​സ തുടരാനും അദ്ദേഹം ഉപദേശിച്ചു.

ഏഴുവർഷത്തോളം നടത്തിയ ചികിത്​സയുടെ പാർശ്വഫലംമൂലം പ​േട്ടലി​​െൻറ ആരോഗ്യം നശിച്ചിരുന്നു. അദ്ദേഹത്തി​​െൻറ വാദങ്ങൾ ഇൻഷുറൻസ്​ കമ്പനിയും നിരസിച്ചു. അതോടെ 2013ൽ ഉപഭോക്​തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. കമ്മീഷ​​െൻറ പരിശോധനയിൽ ഡോക്​ടർ ഗുരുതരമായ ചികിത്​സ പിഴവും അശ്രദ്ധയും വരുത്തിയെന്ന്​ കണ്ടെത്തി. തുടർന്ന്​ പരാതിക്കാരന്​ ഡോക്​ടറും നാഷണൽ ഇൻഷുറൻസ്​ കമ്പനിയും സംയുക്​തമായി അഞ്ചു ലക്ഷംരൂപ നഷ്​ടപരിഹാരം നൽകണ​െമന്ന്​ വിധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aidsHIVmedical negligence
News Summary - Man Wrongly Treated for HIV, Doctor Asked to Pay Compensation
Next Story