യു.പിയിൽ മോഷണക്കുറ്റം ആരോപിച്ച് ട്രാൻസ്പോർട്ട് കമ്പനി മാനേജരെ തല്ലിക്കൊന്നു
text_fieldsലഖ്നോ: യു.പിയിൽ മോഷണക്കുറ്റം ആരോപിച്ച് ട്രാൻസ്പോർട്ട് കമ്പനി മാനേജരെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. ട്രാൻസ്പോർട്ട് കമ്പനി ഉടമയുടെ നിർദേശപ്രകാരമാണ് മാനേജരെ തല്ലിക്കൊന്നത്.
ശിവം ജോഹ്റിയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മർദിക്കുന്നതിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിവം ജോഹ്റി വേദനകൊണ്ട് കരയുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
ശിവം ജോഹ്റിയെ മർദിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സർക്കാർ മെഡിക്കൽ കോളജിൽ ഉപേക്ഷിക്കുകയായിരുന്നു. ശിവത്തിന് വൈദ്യുതാഘാതം ഏറ്റുവെന്ന വാർത്തയാണ് കുടുംബാംഗങ്ങളെ ആദ്യം അറിയിച്ചത്. എന്നാൽ, ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിനെ തുടർന്ന് കുടുംബാംഗങ്ങൾ വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
ബാൻകി സുരിയെന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കമ്പനിയിൽ കഴിഞ്ഞ ഏഴ് വർഷമായി ശിവം ജോലി ചെയ്യുകയായിരുന്നു. ഈയടുത്ത് കമ്പനിയിൽ നിന്ന് ഒരു പാഴ്സൽ മോഷണം പോയിരുന്നു. തുടർന്ന് ഉടമയുടെ നിർദേശപ്രകാരം മോഷണക്കുറ്റം ആരോപിച്ച് ഇയാളെ കെട്ടിയിട്ട് തല്ലുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.