Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിലെ നാഷനൽ...

ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യ വിജയം സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നിയോഗമെന്ന് സ്റ്റാലിൻ

text_fields
bookmark_border
ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യ വിജയം സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നിയോഗമെന്ന് സ്റ്റാലിൻ
cancel

ചെന്നൈ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ നാഷനൽ കോൺഫറൻസിനെയും കോൺഗ്രസിനെയും അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് ഇൻഡ്യയുടെയും ജനാധിപത്യത്തിന്‍റെയും വിജയം എന്നതിലുപരി, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്‍റെ അന്തസ്സും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കുന്നത്തിനുള്ള നിയോഗമാണ് -സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷം നേടിയിരുന്നു. 42 സീറ്റുകൾ നാഷണൽ കോൺഫറൻസും ആറ് സീറ്റുകൾ കോൺഗ്രസുമാണ് നേടിയത്. ഇൻഡ്യ സഖ്യത്തിന്‍റെ ഭാ​ഗ​മാ​യ സി.​പി.​എം ഒ​രി​ട​ത്തും ജ​യി​ച്ചു. 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ജ​മ്മു മേഖലയിൽ തി​ള​ങ്ങി​യ ബി.​ജെ.​പി​ക്ക് 29 സീ​റ്റു​ണ്ട്. മു​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ പി.​ഡി.​പി മൂ​ന്ന് സീ​റ്റി​ലൊ​തു​ങ്ങി. ചെ​റു​ക​ക്ഷി​ക​ളു​ടെ സ്വ​ത​ന്ത്ര​ർ ഏ​ഴ് സീ​റ്റു​മാ​യി മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ളെ ത​റ​പ​റ്റി​ച്ചു. ജ​മ്മു-​ക​ശ്മീ​ർ പീ​പ്ൾ​സ് കോ​ൺ​ഫ​റ​ൻ​സി​നും ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കും ഒ​രു സീ​റ്റ് നേ​ടാ​നാ​നാ​യി. ആം ​ആ​ദ്മി പാ​ർ​ട്ടി ആ​ദ്യ​മാ​യാ​ണ് ക​ശ്മീ​രി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്ന​ത്. നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ​ർ അ​ബ്ദു​ല്ല ജ​മ്മു-​ക​ശ്മീ​രി​ൽ മുഖ്യമന്ത്രിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinCongressNational Conference PartyJammu Kashmir Assembly Election 2024
News Summary - Mandate for NC-Congress alliance is for restoring J-K's statehood: Tamil Nadu CM Stalin
Next Story