മധ്യപ്രദേശിൽ കർഷകരെ വെടിവെച്ച പൊലീസുകാർക്കെതിരെ കേസില്ല
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ മന്ത്സൗറിൽ കാർഷിക സമരത്തിനിടെ വെടിവെപ്പ് നടത്തിയ പൊലീസുകാർക്കെതിരെ ഇതുവരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തില്ല. കർഷക പ്രതിഷേധത്തിലേക്ക് പൊലീസ് നടത്തിയ വെടിവെപ്പിൽ ആറു കർഷകർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസ് വെടിവെപ്പിൽ റിട്ടയേർഡ് ജഡ്ജി എ.കെ ജെയിനിെൻറ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്.
അതേസമയം, കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മന്ത്സൗർ ജില്ലയിൽ 46 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സായുധ പ്രക്ഷോഭം, അക്രമം എന്നീ വകുപ്പുകൾ പ്രകാരം കർഷകർക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്ത പൊലീസ്, ആറു പേർ മരിക്കാനിടയായ വെടിവെപ്പ് സംഭവത്തിൽ ഇതുവരെ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല.
വെടിവെപ്പ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. നിയമപരമായി, കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് ചെയ്യേണ്ടത്. എന്നാൽ ആത്മരക്ഷാർഥം വെടിവെപ്പ് നടത്തിയതിനാൽ പൊലീസുകാർക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.