മഹാരാഷ്ട്ര ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മേനക ഗാന്ധി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറിേൻറത് ആദിവാസികളെ കബളിപ്പിച്ചുള്ള ചങ്ങാത്ത മുതലാളിത്ത നയമെന്ന് തുറന്നടിച്ച് കേന്ദ്ര മന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ മേനക ഗാന്ധി.
നരഭോജിയെന്ന് ആരോപിച്ച് യവത്മാലിൽ ‘അവ്നി’ എന്ന പെൺകടുവയെ വെടിവെച്ചുകൊന്ന വിവാദവുമായി ബന്ധപ്പെട്ട് ‘മിഡ് ഡെ’ പത്രത്തോട് സംസാരിക്കവെയാണ് മഹാരാഷ്ട്ര സർക്കാറിന് എതിരെ അവർ ആഞ്ഞടിച്ചത്.
മഹാരാഷ്ട്ര സർക്കാർ ആദിവാസികളെയാണ് യഥാർഥത്തിൽ പരിഗണിക്കുന്നത് എങ്കിൽ അവരുടെ വനം തുച്ഛമായ വിലയ്ക്ക് തങ്ങളുടെ ചങ്ങാതിമാരായ മുതലാളിമാർക്ക് മറിച്ചു നൽകുമായിരുന്നില്ല.
ആദിവാസികളുടെ ഭൂമി സിമൻറ്, ഖനന വ്യവസായികൾക്ക് കൈമാറി. കൂറ്റൻ റോഡുകൾ നിർമിക്കാനെന്ന വ്യാജേന ഗ്രാമീണരുടെ ഭൂമി തട്ടിയെടുത്ത് വിൽക്കുകയാണ് അവർ ചെയ്യുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ‘അവ്നി’ എന്ന കടുവയെ കൊന്നെതന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.