നിപ: മംഗളൂരുവിൽ നിരീക്ഷണത്തിലിരുന്നയാൾ നെഗറ്റീവ്
text_fieldsമംഗളൂരു: നിപ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലിരുന്ന മംഗളൂരു കാർവാർ സ്വദേശിയായ 25കാരൻെറ ഫലം നെഗറ്റീവ്. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലമാണ് ലഭിച്ചത്.
കോവിഡ്, നിപ കിറ്റുകൾ നിർമിക്കുന്ന കമ്പനിയിലെ ജീവനക്കാരനായ യുവാവിൻെറ സമ്പർക്കപ്പട്ടികയിൽ മലയാളികളുമുണ്ടായിരുന്നു. ഇതോടെ, മംഗളൂരുവിൽ നിപ ഭീതി പരക്കുകയും കേരളത്തിൽനിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയും ചെയ്തിരുന്നു.
മൂന്നുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
തിരുവനന്തപുരം: കോഴിക്കോട്ട് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. പുണെ എന്‍.ഐ.വിയിലാണ് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്.
അതേസമയം, മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെയ്ന്‍മെൻറ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. മെഡിക്കല്‍ ബോര്‍ഡിെൻറയും വിദഗ്ധ സമിതിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്.
ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടെയ്ൻമെൻറായി തുടരും. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്രചെയ്യാനും കഴിയും. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്നാണ് ആരോഗ്യവകുപ്പിെൻറ നിർദേശം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.