മാസ്ക് ഭൂമിക്ക് ഭാരമാകില്ല; പ്രകൃതി സൗഹാർദ മാസ്കുമായി സാമൂഹിക പ്രവർത്തകൻ
text_fieldsമംഗളൂരു: കോവിഡ് മഹാമാരി പടർന്നുപിടിച്ച 2020 തുടക്കം മുതൽ മാസ്ക് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത അവശ്യവസ്തുവായി. എന്നാൽ ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കുകൾ രോഗവ്യാപനത്തിന് ഇടയാക്കുന്നതിനൊപ്പം ഭൂമിക്ക് ഭാരമാകാനും തുടങ്ങി.
മാസ്കും പ്രകൃതി സൗഹാർദമാക്കാമെന്ന് തെളിയിക്കുകയാണ് ഇപ്പോൾ ബംഗളൂരു സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ. നിതിൻ വാസാണ് പ്രകൃതിയോട് ഇണങ്ങുന്ന മാസ്കിന്റെ നിർമാതാവ്. പൂർണമായും കോട്ടൺ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന മാസ്കിൽ വിത്തുകൾ ഉൾക്കൊള്ളിച്ചിരിക്കുകയാണ് ഇദ്ദേഹം.
ഒറ്റത്തവണ ഉപയോഗത്തിന് ശേഷം ഈ മാസ്ക് മണ്ണിൽ കുഴിച്ചിട്ടാൽ മതി. മാസ്ക് എളുപ്പത്തിൽ മണ്ണിനോട് ചേരുകയും അതിലെ വിത്തുകൾ മുളച്ചുവരികയും ചെയ്യും. തുളസി, തക്കാളി തുടങ്ങിയവയുെട വിത്തുകളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും നിതിൻ വാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.