വനിത പൈലറ്റ് മദ്യലഹരിയിൽ; വിമാനം അഞ്ചുമണിക്കൂർ വൈകി
text_fieldsമംഗളൂരു: വനിത പൈലറ്റ് മദ്യലഹരിയിലായതിനാൽ മംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം അഞ്ചു മണിക്കൂറിലേറെ വൈകി. ബുധനാഴ്ച രാത്രി 12.40ന് പുറപ്പെടേണ്ട വിമാനം വ്യാഴാഴ്ച രാവിലെ ആറിനാണ് പുറപ്പെട്ടത്.
എല്ലാ പരിശോധനകളും പൂർത്തിയാക്കിയ 180 യാത്രക്കാരുമായി വിമാനം പറത്തേണ്ട മുപ്പത്തിയഞ്ചുകാരിയായ വനിതാ പൈലറ്റ് മദ്യപിച്ച് ലക്കുകെട്ടാണ് എത്തിയത്. അപകടം മണത്ത വിമാനത്താവള അധികൃതർ അവരെ വിലക്കി. ആരോഗ്യപരിശോധനയിൽ പൈലറ്റ് മദ്യപിച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തിൽ ടർക്കിഷ് വനിതയായ പൈലറ്റിനെ സസ്പെൻറ് ചെയ്തതായി വിമാനത്താവളം അധികൃതർ അറിയിച്ചു. അവരുടെ തുർക്കിയിലെ കോറെൻഡോൻ എയർലൈൻസിൽ നിന്നും വാടകക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ചാണ് വർഷമായി മംഗളുരൂവിൽ നിന്ന് സർവ്വീസ് നടത്തുന്നത്. വിമാന ജീവനക്കാരെല്ലാം തുർക്കിയിൽ നിന്നുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.