മംഗളൂരുവിൽ പൊലീസിനെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: മംഗളൂരുവിൽ പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 2019 ഡിസംബറിൽ മംഗളൂരു വെടിെവപ്പിനു പ്രതികാരമായാണ് സംഘം പൊലീസിനെ മർദിച്ചതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
കുദ്രോളി സ്വദേശികളായ അനീഷ് അഷ്റഫ് (22), അബ്ദുൽ ഖാദർ ഫഹദ് (23), റഹീൽ (18), ബജ്പെ സ്വദേശി ശൈഖ് മുഹമ്മദ് ഹാരിസ് (31), തണ്ണീർഭാവി സ്വദേശി മുഹമ്മദ് ൈഖസ് (24), ബി.സി റോഡ് സ്വദേശി മുഹമ്മദ് നവാസ് (30) എന്നിവരാണ് പിടിയിലായത്. 'മായാ ഗാങ്' എന്നറിയപ്പെടുന്നവരാണ് അറസ്റ്റിലായ സംഘമെന്ന് കമീഷണർ പറഞ്ഞു. ബന്തർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബ്ൾ ഗണേശ് കാമത്തിനെയാണ് കഴിഞ്ഞ ഡിസംബർ 16ന് ന്യൂചിത്ര അലാകെയിൽവെച്ച് ആക്രമിച്ചത്. അജ്ഞാതനായ അക്രമി വാൾെകാണ്ട് ഗണേശിനെ െവട്ടുകയായിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് ഒരു മാസത്തിനുശേഷം അറസ്റ്റിലായത്.
പലതവണയായി വിവിധയിടങ്ങളിൽ നടത്തിയ ഗൂഢാലോചനകൾക്കൊടുവിലാണ് സംഘം പൊലീസിനെ ആക്രമിച്ചതെന്നും തെളിവ് ലഭിക്കാതിരിക്കാൻ സംഘം ഗൂഢാലോചന സമയത്ത് മൊബൈൽ ഫോൺ ഒഴിവാക്കിയിരുന്നതായും കമീഷണർ ചൂണ്ടിക്കാട്ടി.
അറസ്റ്റിലായവരിൽ നാലുപേർ ഉള്ളാളിലെ കുപ്രസിദ്ധ ഗാങ്ങിലുള്ളവരാണെന്നും രണ്ടുപേർ മറ്റു ഗാങ്ങുകളിൽ അംഗമാണെന്നും അദ്ദേഹം പറഞ്ഞു. 2019ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട ഒരാളുടെ ബന്ധുവാണ് അറസ്റ്റിലായ സംഘത്തിലെ മുഹമ്മദ് നവാസ്. മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുന്ന നവാസ് എച്ച് കാറ്റഗറിയിൽപെട്ട മരുന്നുകൾ സംഘത്തിന് കൈമാറിയിരുന്നു. പൊലീസിെന ആക്രമിച്ച പ്രതി ഇൗ മരുന്ന് ഉപയോഗിച്ചിരുന്നതായും കമീഷണർ ചൂണ്ടിക്കാട്ടി. മറ്റൊരു സംഘംകൂടി സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും വൈകാതെ അവരുടെ അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.