പാലക്കാട് വിഭജിച്ച് മംഗളൂരു റെയിൽവേ ഡിവിഷന് വീണ്ടും നീക്കം
text_fieldsമംഗളൂരു: ഏറെയും ഭാഗം കേരളത്തിലുള്ള ദക്ഷിണ റെയിൽവേ പാലക്കാട് ഡിവ ിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷൻ രൂപവത്കരിക്കാൻ വീണ്ടും നീക്കം. മം ഗളൂരു ലോകസഭാംഗം നളിൻകുമാർ കട്ടീലിെൻറ നേതൃത്വത്തിലാണ് ശ്രമം. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് പ്രത്യേകം നിവേദനം നൽകിയ കട്ടീൽ ഇതിനായി പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. നിവേദനം സ്വീകരിച്ച മന്ത്രി യോഗം വിളിക്കുമെന്ന് ഉറപ്പുനൽകി. പാലക്കാട് െറയിൽവേ നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത് തോക്കൂർവരെ നീണ്ടുകിടക്കുന്നതിെൻറ പിൻബലത്തിലാണ്.
മംഗളൂരു ഡിവിഷൻ വേർപെടുത്തുന്നതോടെ പാലക്കാട് ഡിവിഷൻ ഇല്ലാതായി സേലത്തിലോ തിരുവനന്തപുരത്തിലോ ലയിേക്കണ്ടിവരും. മംഗളൂരു ബി.ജെ.പിയുടെ രാഷ്ട്രീയനീക്കംകൂടി ഇതിന് പിന്നിലുണ്ട്. സമ്പൂർണ സൗകര്യങ്ങളോടെയുള്ള പുതിയകെട്ടിടം മംഗളൂരു റെയിൽവേ സ്റ്റേഷനിൽ പണിയണമെന്നും സുബ്രഹ്മണ്യ സക്ലേഷ് പുര ലൈൻ ഇരട്ടിപ്പിക്കണമെന്നും കട്ടീൽ ആവശ്യപ്പെട്ടു.
പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിച്ച് മംഗളൂരു പുതിയ ഡിവിഷന് ഉണ്ടാക്കണമെന്ന ആവശ്യം 2014ൽ രൂപവത്കരിച്ച റെയിൽവേ ഉപസമിതി തള്ളിയിരുന്നു. ഇതോടൊപ്പം കലബുറഗി ഡിവിഷൻ എന്ന ആവശ്യവും തള്ളി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ഇപ്പോള്‍ റെയില്‍വേക്ക് 17 സോണുകളും 68 ഡിവിഷനുകളുമാണുള്ളത്. സോണുകളും ഡിവിഷനുകളും കൂട്ടിച്ചേര്‍ക്കുന്നത് പ്രത്യേകിച്ച് ഒരുപ്രയോജനവും ചെയ്യില്ലെന്നും അന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, കൊങ്കണിെൻറ ചില ഭാഗങ്ങള്‍ തുടങ്ങിയവ ചേര്‍ത്ത് പശ്ചിമമേഖലയുടെ വികസനത്തിനായി പ്രത്യേക സോണ്‍ രൂപവത്കരിക്കണമെന്നായിരുന്നു കേരളത്തിെൻറ ആവശ്യം. ഇത് കാലങ്ങളായി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.