Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗൾയാൻ പകർത്തിയ...

മംഗൾയാൻ പകർത്തിയ ചിത്രം നാഷണൽ ജിയോഗ്രഫിക്​ മാഗസിനിൽ

text_fields
bookmark_border
മംഗൾയാൻ പകർത്തിയ ചിത്രം നാഷണൽ ജിയോഗ്രഫിക്​ മാഗസിനിൽ
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടിന് ​പിന്നാലെ ഇന്ത്യയുടെ ചൊവ്വാ ദൗത്യ പദ്ധതിയായ മംഗൾയാ​െൻറ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ഖ്യാതി നാഷണൽ ജിയോഗ്രഫിക്​ മാഗസിനിലും.

മംഗൾയാൻ പകർത്തിയ ചൊവ്വാ ഗ്രഹത്തി​െൻറ ചിത്രമാണ്​ മാഗസിൻറെ കവർ പേജിൽ ഇടം പിടിച്ചിരിക്കുന്നത്​. മുമ്പും വിവിധ രാജ്യങ്ങൾ 50ൽ അധികം ചൊവ്വാ ദൗത്യ പദ്ധതികൾ നടത്തിയിട്ടുണ്ടെങ്കിലും മംഗൾയാന് ​ലഭിച്ചപോലെയുള്ള വ്യക്തതയാർന്ന ചിത്രങ്ങൾ ആർക്കും ലഭിച്ചിരുന്നില്ല.

മാഗസിനിൽ പ്രസിദ്ധീകരിച്ചത് മികച്ച വ്യക്​തതയുള്ള ചിത്രമെന്നാണ്​ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 2014 സെപ്തംബർ 24ന്​ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച മംഗൾയാൻ ദൗത്യത്തി​െൻറ ചെലവ്​ 450 കോടി മാത്രമായിരുന്നു. ഇതോടെ ഇൗ നേട്ടം കൈവരിച്ച മൂന്ന്​ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടുകയും ചെയ്​തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangalyaan
News Summary - Mangalyaan Lands National Geographic Cover
Next Story