മാൻഹോളിൽ തൊഴിലാളിയെ ഇറക്കിയ സംഭവം: ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ കേസ്
text_fieldsബംഗളൂരു: ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ശുചീകരണ തൊഴിലാളിയെ നിർബന്ധിച്ച് മാൻഹോളിൽനിന്ന് മാലിന്യം കോരിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ കേസെടുത്തു.ജീവനക്കാരനെ മാൻഹോളിലിറങ്ങാൻ നിർബന്ധിച്ച പഞ്ചായത്ത് െഡവലപ്മെൻറ് ഒാഫിസറെ (പി.ഡി.ഒ) സസ്പെഡെ് ചെയ്തിട്ടുണ്ട്. മാൻഹോളിലിറങ്ങിയ ഗണേശിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം മൈസൂരുവിലാണ് സംഭവം.
തോട്ടിപ്പണി നിരോധന നിയമപ്രകാരം ചാമുണ്ഡി ഹിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത, പി.ഡി.ഒ ആനന്ദ് എന്നിവർക്കെതിരെ കേസെടുത്ത കെ.ആർ. പൊലീസ് ഇരുവർക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി. മാൻഹോളിലിറങ്ങിയില്ലെങ്കിൽ ജോലിയിൽനിന്ന് പറഞ്ഞുവിടുമെന്ന് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഗണേശ് പൊലീസിനോട് പറഞ്ഞു.
ഗണേശ് മാലിന്യം കോരുന്നത് സുഹൃത്ത് വിഡിയോയിൽ പകർത്തി മാധ്യമങ്ങൾക്ക് ൈകമാറുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ബംഗളൂരുവിൽ മാൻേഹാളിൽനിന്ന് മാലിന്യം കോരുന്നതിനിടെ ശ്വാസംമുട്ടി മൂന്നുപേരാണ് മരണപ്പെട്ടത്. 2014 മാർച്ച് 24ന് എല്ലാ സംസ്ഥാനങ്ങളിലും തോട്ടിപ്പണി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.