പവാറിനെ കാണാൻ കാപ്പൻ മുംബൈയിൽ
text_fieldsമുംബൈ: പാലാ നിയമസഭ മണ്ഡലത്തിൽ ജയിച്ച യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ കാണാൻ മുംബൈയിലെത്തി. സ്വകാര്യ ആവശ്യത്തിന് നഗരത്തിൽ എത്തിയതാണെന്നാണ് കാപ്പൻെറ വിശദീകരണം.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ പവാറിനെ കാണാൻ കഴിഞ്ഞിട്ടില്ല. പകരം മകളും എം.പിയുമായ സുപ്രിയ സുലെ, മുതിർന്ന നേതാവും പവാറിൻെറ വിശ്വസ്തനുമായ പ്രഫുൽ പട്ടേൽ എന്നിവരെ കണ്ടു. കാപ്പൻെറ സന്ദർശനം ഫോട്ടോ സഹിതം സുപ്രിയ ട്വീറ്റ് ചെയ്തു.
പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കാപ്പൻ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോയത്. കാപ്പനെ പരമാവധി പിടിച്ചു നിർത്താൻ എൻ.സി.പി ദേശീയ നേതൃത്വം ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.