തരംതാഴ്ന്നവനെന്ന ആക്ഷേപത്തിന് മറുപടി വോട്ടിലൂെട- മോദി
text_fieldsസൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാഴ്ന്നവനും സംസ്കാരമില്ലാത്തവനുമെന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവനക്ക് മറുപടിയുമായി മോദി.
‘‘അവർ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാൽ നമ്മൾ അതിനോട് പ്രതികരിക്കുന്നില്ല. അത്തരമൊരു മനസ്ഥിതി ഞങ്ങൾക്കില്ല. ഡിസംബർ ഒമ്പതിനും 14 നും നടക്കുന്ന വോെട്ടടുപ്പിലൂടെ കോൺഗ്രസുകാരോട് ഇതിന് ഞങ്ങൾ മറുപടി പറയും’’- മോദി സൂറത്തിൽ പറഞ്ഞു. സൂറത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു.
നിങ്ങൾ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാൻ എന്തെങ്കിലും നാണംകെട്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ അവർ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത്’’- പ്രധാനമന്ത്രി ചോദിച്ചു.
മോദി സംസ്കാരമില്ലാത്ത തരംതാഴ്ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്താവന.
അതേസമയം, മണിശങ്കർ അയ്യരുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്തെത്തി. നമ്മുടെ പ്രധാനമന്ത്രിയെ തരംതാഴ്ന്നവനെന്നാണ് അയ്യർ വിശേഷിപ്പിച്ചത്. എന്നാൽ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനമാണെന്നും രവിശങ്കർ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ മുഗൾ രാജകാലത്തെ മസസ്ഥിയിലാണ് ഇപ്പോഴും സംസാരിക്കുന്നതെന്നും രവിശങ്കർ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.