റിപ്പബ്ലിക് ചാനലിനോട് കയർത്ത് മണിശങ്കർ അയ്യർ
text_fieldsന്യൂഡൽഹി: ‘റിപ്പബ്ലിക്’ ടി.വി ചാനൽ ദേശവിരുദ്ധമാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. അയ്യരുടെ നേതൃത്വത്തിലുള്ള സിവിൽ സൊസൈറ്റി ഗ്രൂപ് കശ്മീരിൽ സമാധാനം കൊണ്ടുവരുന്നതിന് കഴിഞ്ഞദിവസം ഹുർറിയത് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇത് വിവാദമാക്കുന്നതിനുവേണ്ടി അയ്യരെ പിന്തുടർന്ന ചാനൽ റിേപ്പാർട്ടറോട് ദേശവിരുദ്ധ ചാനലായ റിപ്പബ്ലിക്കിനോട് സംസാരിക്കാനില്ലെന്ന് അദ്ദേഹം ആവർത്തിക്കുകയും ഇറങ്ങിപ്പോവാൻ ആവശ്യപ്പെടുകയും ചെയ്തു. റസ്റ്റാറൻറിൽ ഭക്ഷണം കഴിക്കാെനത്തിയ അദ്ദേഹത്തെ റിേപ്പാർട്ടർ പിന്തുടർന്ന് ചോദ്യം ഉന്നയിക്കുന്നത് ചാനൽലൈവായി കാണിച്ചു. ദേശവിരുദ്ധചാനലിനോട് സംസാരിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ അയ്യരെ തുടർന്നും വിടാതെ പിന്തുടർന്നപ്പോൾ റിപ്പോർട്ടറോട് ഇറങ്ങിേപ്പാവാൻ കയർത്തു. ചാനൽ അവതാരകൻ അർണബ് ഗോസ്വാമി അടുത്തിടെ തുടങ്ങിയ ചാനലാണ് റിപ്പബ്ലിക്.
Mani Shankar Aiyar refuses to answer questions on his meeting with Hurriyat leaders — lashes out at Republic TV #CongressForHurriyat pic.twitter.com/zDKKzXznAb
— Republic (@republic) May 25, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.