മണിക് സർക്കാറിനും സി.പി.എം നേതാക്കൾക്കും നേരെ ത്രിപുരയിൽ ആക്രമണം
text_fieldsഅഗർതല: ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാറിനും മുതിർന്ന സി.പി.എം നേതാക്കൾക്കും നേരെ ആക്രമണം. അഗർതലയിൽനിന്ന് 25 കി.മീറ്റർ അകലെ സിപാഹിജാല ജില്ലയിലെ രസ്തർമാതയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. നവംബർ വിപ്ലവത്തിെൻറ സ്മരണാർഥം നടന്ന പരിപാടിയിൽ പെങ്കടുത്ത് തലസ്ഥാനത്തേക്ക് മടങ്ങവെയാണ് ആക്രമണമുണ്ടായത്.
മണിക് സർക്കാറിനൊപ്പം മുൻ സംസ്ഥാന ധനമന്ത്രി ഭാനുലാൽ സഹ, എം.എൽ.എമാരായ ശ്യാംലാൽ ചക്രവർത്തി, നാരായൺ ചൗധരി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻമന്ത്രി സഹീദ് ചൗധരി എന്നിവരാണുണ്ടായിരുന്നത്. പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി അഗർതലയിൽ എത്തിച്ചത്.
ജനാധിപത്യ വിരുദ്ധ-ഫാഷിസ്റ്റ് ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പിന്തുണയുള്ള ഗുണ്ടകളാണെന്ന് സി.പി.എം ആരോപിച്ചു. നാരായൺ ചൗധരിയോടൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് ചെറിയ പരിക്കുണ്ട്. ചില വാഹനങ്ങൾക്കും കേടുപറ്റി.
ആക്രമണത്തെ ബി.ജെ.പി സംസ്ഥാന വക്താവ് ഡോ. അശോക് സിൻഹ അപലപിച്ചു. അക്രമികൾക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് ഇടംനൽകാത്ത ബി.ജെ.പി ശൈലിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ തപസ് ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.