Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2021 6:58 PM IST Updated On
date_range 10 May 2021 6:58 PM ISTത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെതിരെ ബി.ജെ.പി ആക്രമണം
text_fieldsbookmark_border
അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം.
ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. സി.പി.എം എം.എൽ.എമാരായ പാദൽ ചൗധരിയും സുധൻ ദാസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
കോവിഡ് പ്രോട്ടോക്കൾ ലംഘിച്ചുവെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ള വലിയ സംഘം മണിക് സർക്കാറിനെ നേരിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അക്രമികൾ രണ്ടു വാഹനങ്ങളും നശിപ്പിച്ചതായാണ് റിപ്പോർട്ട്.
പൊലീസ് മണിക്‌സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story