മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 മുതൽ
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാർ ശിപാർശ ചെയ്ത് സംസ്ഥാന സർക്കാർ. ആഗസ്റ്റ് 21 മുതൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് ശിപാർശ. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്. മെയിൽ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്.
നേരത്തെ കലാപത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ മണിപ്പൂർ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച് ചേർക്കണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അഞ്ച് കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞ മാസം ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു.
മണിപ്പൂരിലെ സംഭവങ്ങൾക്ക് ഉത്തരവാദി ജനാധിപത്യമാണ്. ബിരേൻ സിങ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരണമെന്നാണ് ഞങ്ങൾ കരുതുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുസ്മിത ദേവ് പറഞ്ഞിരുന്നു. മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. അതേസമയം, തങ്ങളുടെ പ്രദേശങ്ങൾക്കായി പ്രത്യേക ഭരണം വേണമെന്നാണ് കുക്കി വിഭാഗത്തിൽ നിന്നുള്ള ചില എം.എൽ.എമാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.