Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ കോൺഗ്രസ്...

മണിപ്പൂരിൽ കോൺഗ്രസ് അധ്യക്ഷനും എട്ട് എം.എൽ.എമാരും രാജിവെച്ചു; ബി.ജെ.പിയിലേക്കെന്ന് സൂചന

text_fields
bookmark_border
govindas konthoujam 20721
cancel
camera_alt

ഗോവിന്ദാസ് കൊന്തോജം

ഇംഫാൽ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ മണിപ്പൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജിവെച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കൊന്തോജവും ഇദ്ദേഹത്തോടൊപ്പം എട്ട് കോൺഗ്രസ് എം.എൽ.എമാരും രാജിവെച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജിവെച്ച നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിലാണ് ഗോവിന്ദാസ് കൊന്തോജം മണിപ്പൂർ കോൺഗ്രസ് അധ്യക്ഷനായത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് നേതാക്കളെ ചാക്കിടാനുള്ള നീക്കങ്ങൾ ബി.ജെ.പി തകൃതിയാക്കിയിരുന്നു.

മണിപ്പൂരിൽ ഭരണത്തിലുള്ള ബി.ജെ.പിക്ക് 36 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ആകെ അംഗങ്ങളുടെ എണ്ണം 60 ആണ്. 21 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക പ്രാദേശിക പാർട്ടികളെ കൂടെച്ചേർത്താണ് ഭരണത്തിലേറിയത്. 2017ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurGovindas Konthoujam
News Summary - Manipur Congress president Govindas Konthoujam resigns, may join BJP
Next Story